ഹൈദരാബാദ്: ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കൈവശമുണ്ടായിരുന്ന ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡിന്റെ (ബിഐഎഎല്‍) ഓഹരികള്‍ ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിങ്സിന് വില്‍ക്കുന്നു. ജിവികെയുടെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികള്‍ 1,290 കോടിക്കാണ് (200 മില്ല്യണ്‍ ഡോളര്‍) വില്‍ക്കുന്നത്.
അടുത്തമാസം ആദ്യത്തോടെ ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. 2016 മാര്‍ച്ചിലും ബെംഗളൂരു വിമാനത്താവളത്തിന്റെ 33 ശതമാനം ഓഹരികള്‍ 2,202 കോടിക്ക് ജിവികെ ഫെയര്‍ഫാക്സിന് വിറ്റിരുന്നു. ബാക്കി കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികളാണ് വീണ്ടും വില്‍ക്കുന്നത്.
ഓഹരികള്‍ വിറ്റഴിച്ചെങ്കിലും എയര്‍പോര്‍ട് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് ജിവികെ ചെയര്മാന് ജിവികെ റെഡ്ഡി അറിയിച്ചു. പുതിയ ഓഹരി കൈമാറ്റത്തോടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫെയര്‍ഫാക്സിന്റെ ഓഹരി 48 ശതമാനത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: