കൂറ്റനാട്: പനകള്‍ ഗ്രാമങ്ങളില്‍ നിന്ന് നാടു നീങ്ങിത്തുടങ്ങിയെങ്കിലും ഇപ്പോള്‍ റംസാന് ആകുന്നതോടെ ഗ്രാമങ്ങളിലെ കവലകളില്‍ പനം ചക്കര വില്‍പ്പനക്കെത്തുക പതിവാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടയില്‍ തലച്ചുമടേന്തി വീട് വീടാന്തരം വില്‍പ്പന നടത്തിയിരുന്ന കച്ചവടമാണ് പില്ക്കാലത്ത് നിശ്ചലമായത്.പഴമയുടെ പൊലിമ ഒരിക്കലും മറക്കാതെ കാലത്തിന്റെ വിസ്മയങ്ങളായ ഇത്തരം കച്ചവടങ്ങള്‍ വീണ്ടും രംഗത്ത് വന്നത് ഉപഭോക്താക്കള്‍ക്ക് കൗതുകമായി.
കഴിഞ്ഞ ദിവസം പാലക്കാട് പൊന്നാനി പാതയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡരികിലാണ് ഈ കച്ചവടക്കാര്‍ പഴയ പ്രഭാവം ഒട്ടും കുറക്കാതെ തന്നെ കച്ചവടം ചെയ്യുന്നത്.
നീലിയാട്,കുമരനെല്ലൂര്‍,തൃത്താല മേഖലകളില്‍ വില്പ്പനതകൃതിയാണ്.ശരീരത്തിന് കുളിര്‍മ നല്കുന്നു എന്നാണ് പറയപ്പെടുന്നത്.മെടഞ്ഞ പനം കൊട്ടയില്‍ വെച്ച് തന്നെയാണ് കച്ചവടം. തൂക്കി വില്‍പ്പനയും ചില്ലറ വില്‍പ്പനയുമായി ഇവര്‍ കച്ചവടം തനതായ രീതിയില്‍ നടത്തുന്നു.റോഡരികിലുള്ള കച്ചവടം കണ്ട് വാഹനങ്ങള്‍ നിര്‍ത്തി വാങ്ങുന്നവരും ഏറെയാണ്.സംസ്ഥാന പാതകളിലും ഇത്തരം വില്‍പ്പന സംഘങ്ങളുണ്ട് തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോള്‍ പനം ചക്കര വില്‍പ്പനക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: