പാലക്കാട് ജില്ലാതല ഔഷധസസ്യ സെമിനാര്‍ സുല്‍ത്താന്‍ പേട്ട സെന്റ് സെബാസ്റ്റന്‍ കത്തീഡ്രല്‍ ക്യാംപസില്‍ നടന്നു.സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സഹായത്തോടെ സുല്‍ത്താന്‍ പേട്ട മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഔഷധ സസ്യങ്ങള്‍, കൃഷി, സംരക്ഷണം, വിപണനം എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചത്.
കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ പെട്ട ബിഷപ്പ് ഡോ.പീറ്റര്‍ അബീര്‍ അന്തോണി സാമി മുഖ്യ സന്ദേശം നല്കി.നഗരസഭാ ചെയര്പെഴ്സന് പ്രമീള ശശിധരന് മുഖ്യാതിഥിയായി.
എസ് എംഎസ്എസ് എസ് ഡയറക്ടര്‍ ഫാദര്‍ പ്രിന്‍സ് റോബര്‍ട്ട് , ആല്‍ബര്‍ട്ട് ആനന്ദ് രാജ് ,രാധാകൃഷ്ണന് ,കൗണ്‍സിലര്‍ മോഹന്‍ ബാബു, വികാരി ജനറല്‍ എ.എസ് മദലൈ മുത്തു, കുളന്തെ തെരേസു ,ഫാ. മരിയ പാപ്പു, ഡോ.ശശികുമാര്‍ ,ഡോ. പയസ്, ഷീബാ ജോണ്‍, പി.കെ.ജോയി എന്നിവര്‍ പ്രസംഗിച്ചു. ഔഷധസസ്യതൈ വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: