കുന്നത്തൂര്‍: മൈനാഗപ്പള്ളി ഐസിഎസില്‍ മുസ്ലിം പള്ളിയില്‍ ജുമാനമസ്‌കാരം നടത്താനുള്ള നീക്കം ജമാഅത്തുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.
മുജാഹിദ് വിഭാഗക്കാരാണ് പുതിയ പള്ളിയില്‍ നമസ്‌കാരം നടത്താന്‍ ശ്രമിച്ചത്. ഇതിനെതിരെ ജമാഅത്ത് വിഭാഗം സംഘടിച്ചെത്തിയതോടെ ഇന്നലെ രാവിലെ 11നാണ് സംഘര്‍ഷമുണ്ടായത്. സമീപപ്രദേശങ്ങളിലെ മസ്ജിദുകളിലെ അനുമതി വാങ്ങാതെയാണ് മുജാഹിദുകള്‍ ജുമാനമസ്‌കാരം നടത്താന്‍ ശ്രമിച്ചതെന്ന് പറയുന്നു. വേങ്ങ സെന്‍ട്രല്‍, വേങ്ങ, കുറ്റിമുക്ക് എന്നീ മസ്ജിദുകളില്‍ നിന്നായി നൂറുകണക്കിന് മുജാഹിദ് വിഭാഗക്കാര്‍ നമസ്‌കാരം തടയാന്‍ സംഘടിച്ചെത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റവന്യൂസംഘം സ്ഥലത്തെത്തുകയും നമസ്‌കാരം തടഞ്ഞ് പള്ളിയില്‍ നോട്ടീസ് പതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും പിരിഞ്ഞുപോയി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പള്ളി ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനാലും സംഘര്‍ഷസാധ്യത കണക്കിലെടുത്തും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവാണ് തഹസില്‍ദാര്‍ സ്ഥലത്ത് പതിച്ചത്.
















