അതിർത്തിയിൽ പാക് പ്രകോപനം രൂക്ഷമാകുമ്പോൾ കശ്മീരിൽ അശാന്തി പടർത്താൻ വിഘടന വാദികൾ പുത്തൻ വഴികൾ സ്വീകരിക്കുന്നു. താഴ്‌വരയിലെ യുവാക്കളെ ഭീകരവാദത്തിന്റെ പാതയിലേക്ക് നയിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുകയാണ് വിഘടന വാദികൾ.
‘ബെഡ്‌റൂം ജിഹാദീസ്’ എന്ന പേരിലുള്ള സംഘമാണ് ഇപ്പോൾ കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് അടുപ്പിക്കാൻ നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇവരെ വേട്ടയാടാൻ സൈന്യം നടപടി തുടങ്ങിക്കഴിഞ്ഞു. വീട്ടിലിരുന്ന് അൽജിഹാദിന്റെ ( വിശുദ്ധ യുദ്ധം) പ്രശസ്തി നവമാധ്യമങ്ങളിലൂടെ യുവാക്കളിൽ എത്തിക്കാനാണ് ഇവർ ശ്രമം നടത്തുന്നത്. ഇതിനായി ഇവർ നിരവധി സംഘങ്ങളായി താഴ്‌വരയിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
‘ബെഡ്‌റൂം ജിഹാദി’കളെ പിടികൂടുന്നത് കുറച്ച് കാഠിന്യമേറിയ സംഗതിയാണ്, ഇവർ കശ്മീരിലെ ഏത് ഭാഗത്താണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്, ഇവർക്ക് എളുപ്പത്തിൽ യുവാക്കളുടെ മനസ് കീഴടക്കാൻ സാധിക്കുന്നുണ്ട്- മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏതെങ്കിലും ഒരു വീട്ടിലിരുന്ന് ഇവർ ഗ്രൂപ്പുകൾ രൂപീകരിച്ച് അതിൽ തങ്ങളുടെ തീവ്ര നിലപാടുകൾ പോസ്റ്റ് ചെയ്യുന്നു. ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇവർ ഈ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. വിശുദ്ധയുദ്ധത്തിലൂടെ മരണപ്പെട്ടാൽ സ്വർഗം പ്രാപിക്കാൻ സാധിക്കുമെന്ന തരത്തിലുള്ള തീവ്ര കാഴ്ചപ്പാടുകൾ ഇവർ നിരത്തുന്നുണ്ട്.
കശ്മീരിൽ മുതൽ കേരളം വരെയുള്ള യുവാക്കൾ ഇവരുടെ ബെഡ്‌റൂം ചാറ്റിംഗിൽ പെടുന്നുണ്ട്. ഇതിനു പുറമെ അന്താരാഷ്‌ട്ര തലത്തിലുള്ള ഭീകര സംഘടനകൾ ഇവർക്ക് പിന്തുണയും നൽകുന്നുണ്ട്. എന്നാൽ കശ്മീരിലെ യുവജനത ഇത്തരക്കാരെ തങ്ങളിൽ നിന്നും അകറ്റി നിർത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: