തൃശൂര്‍: കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന സി.പി. എം കുന്നംകുളം മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എം.ബാലാജിയെ മറ്റൊരു കേസിന്റെ വിചാരണയ്‌ക്കായി ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നും കുന്നംകുളം കോടതിയില്‍ ഹാജരാക്കി.
2013ല്‍ കുന്നംകുളത്ത് ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ ഗതാഗത തടസമുണ്ടാക്കിയെന്ന കേസില്‍ വിചാരണയ്‌ക്കായാണ് ബാലാജിയെ ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും കുന്നംകുളം കോടതിയില്‍ എത്തിച്ചത്. ബാലാജി, കെ.ബി.ജയന്‍, ഷാനു എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ പ്രതികളായ കേസാണിത്. കേസ് ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും.
കനത്ത പോലീസ് സംഘവും ഉണ്ടായിരുന്നു. രാവിലെ പത്തരയോടെ കോടതിയില്‍ എത്തിച്ച ബാലാജിയെ നടപടികള്‍ പെട്ടന്ന് പൂര്‍ത്തീകരിച്ചശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.
















