നെല്ലിയാമ്പതി: കാലവര്‍ഷം ആരംഭിച്ചതോടെ നെല്ലിയാമ്പതി സര്‍ക്കാര്‍ ഫാമില്‍ ഓറഞ്ചുചെടികളുടെ നടീല്‍ ആരംഭിച്ചു.വേനല്‍മഴ ലഭിച്ചതാണ് ഏറെ ഗുണകരമായത്. ഫാമിലെ 25 ഏക്കര്‍ ഭൂമിയിലാണ് ചെടികള്‍ നടുന്നത്. തരിശുഭൂമിയിലെ പാഴ്ചെടികള്‍ വെട്ടിനീക്കി മണ്ണില്‍ അടിവളമിട്ടുള്ള കുഴികളില്‍ പ്രത്യേകം തയാറാക്കിയ ജൈവവളം ചേര്‍ത്താണ് തൈകള്‍ നടന്നത്.
ഓരോ ചെടികള്‍ക്കും ഇരുപതടി അകലം പാലിച്ച് ഏകദേശം നാലായിരത്തോളം തൈകളാണ് നടുന്നത്. ഇതിനായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്നും അത്യുത്പാദനശേഷിയുള്ള തൈകളാണ് ഫാമിലെത്തിച്ചിട്ടുള്ളത്.
വന്യമൃഗങ്ങളില്‍നിന്നും ചെടികളെ സംരക്ഷിക്കാന്‍ കമ്പിവേലിയും കൂടാതെ ചെടികളുടെ സംരക്ഷണത്തിനായി കുട്ടകളും ഉപയോഗിക്കും. ജലസേചനത്തിനു തടയണയില്‍നിന്നും വെളളം പമ്പുചെയ്ത് സ്പ്രിംഗല്‍ സംവിധാനത്തിലൂടെ നനക്കും.
രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓറഞ്ച് തൈകള്‍ നടുന്നത്. ആധുനികരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലെ പഴം സംസ്കരണശാലയ്ക്ക് ആവശ്യമായ ഓറഞ്ച് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൈകള്‍ നട്ടുവളര്‍ത്തുന്നത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യവിതരണത്തിനു 50,000 കൂടുകളില്‍ പുളിചെടികളില് വളര്‍ത്തിയെടുത്തിട്ടുണ്ട്. കായ്ഫലം കിട്ടുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കഠിനമായ വേനല്‍ചൂടിലും ഉണക്കുഭീഷണി ഇല്ലാത്തതുമായ പുളിമരങ്ങളുടെ തൈകളാണ് വിദ്യാലയങ്ങളിലേക്ക് വിതരണത്തിന് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: