കൂറ്റനാട് : അക്ഷരം കൊതിച്ച് നാടോടി കുട്ടികള്‍ ഇത്തവണയും പീടിക വരാന്തയില്‍ നിന്ന് സ്കൂളിലേക്ക്.
പാലക്കാട് മലപ്പുറം ജില്ലകളിലായി മാറിമാറിതാമസിക്കുന്ന 30 അംഗ കുടുംബത്തിലെ പതിമൂന്ന് കുട്ടികളാണ് ഇത്തവണയും അക്ഷരം തേടി സ്കൂളിലേക്ക് പോയത്.
മണികണ്ഠന്-പഞ്ചവര്ണ്ണദമ്പതികളുടെ മക്കളായ പൂക്കൊടി (11),മലര്‍വാടി(9).അരവിന്ദ്-മിനി ദമ്പതികളുടെ മക്കളായ ദേവിക(11),ദിവ്യ(10).പ്രഭു-ദമ്പതികളുടെമകള്‍ കണ്ണകി(13),മുരുകന് സരസ്വതി-ദമ്പതികളുടെ മക്കളായ ഗില്ലി (9),വാസന്തി(9),ലക്ഷ്മി (8) എന്നിവര്‍ക്ക് പുറമെ അമ്മു,അറസ്,ജാനുഅജയ്,ഡില്ലി അടക്കം 13 പേരാണ് കൂടല്ലൂരിലെ വിവിധ സ്കൂളുകളില്‍ പഠനം നടത്തുന്നത്.
2014 മുതല്‍ ഇവര്‍ വിവിധ സ്കൂളുകളിലായി പഠനം നടത്തുന്നുണ്ട്. ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍,കുമ്പിടി,ആനക്കര എന്നിവിടങ്ങളിലായി വിവിധ ഗ്രൂപ്പുകളായിട്ടാണ് ഇവര്‍ താമസിക്കുന്നത്.വിവിധ തൊഴിലുകളെടുത്താണ് പല കുടുംബങ്ങളും കഴിയുന്നത്.
ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിണമെന്നാണ് ആവശ്യം.രക്ഷിതാക്കള്‍ക്ക് എഴുത്തും വായനയും അറിയില്ലങ്കിലും കുട്ടികളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്ന് മോഹമുണ്ട്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ വാടക വീട് ലഭിക്കുന്നില്ല.തങ്ങളും മനുഷ്യരാണന്നും വ്യത്തിയായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും സാഹചര്യം ഒരുക്കിത്തരുന്നില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: