പന്തളം: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് ഭാരതസൈന്യത്തെ അധിക്ഷേപിച്ചതിനെതിരെ അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് പന്തളം യൂണിറ്റ് പ്രതിഷേധിച്ചു.
പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ്സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൊടിയേരി ബാലകൃഷ്ണന്റെ സൈനികരെ അധിക്ഷേപിച്ചുകൊണ്ടുള്ള രാജ്യദ്രോഹപകരമായ പ്രസ്താവന ശത്രുരാജ്യമായ പാകിസ്ഥാന് ആഘോഷിക്കുകയാണ്. ഭാരത സൈനികരുടെ മനോബലം തകര്‍ക്കുന്ന പ്രസ്താവന കൊടിയേരി പിന്‍വലിച്ചില്ലെങ്കില്‍ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ഭാരവാഹികളായ പി.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ജി. വിജയചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്, പന്തളം യൂണിറ്റ് ഭാരവാഹികളായ പ്രണവം രാമചന്ദ്രന് നായര്‍, മുരളീധരന് നായര്‍, രാധാകൃഷ്ണന് നായര്‍, സോമന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: