ന്യൂദല്‍ഹി: കടം കുറയ്ക്കാനായി എയര്‍ ഇന്ത്യ വസ്തുവകകള്‍ വില്‍ക്കുന്നു. ഇതു സംബന്ധിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചര്‍ച്ച നടത്തി.
രാജ്യത്തിനകത്തും വിദേശത്തുമുള്ള വസ്തുവകകളാണ് വില്‍ക്കുന്നത്. വസ്തുക്കളുടെ വില നിര്‍ണയിക്കുന്നതിന് കണ്‍സള്‍ട്ടന്റിനെ നിയമിക്കും.
വ്യോമയാന മന്ത്രാലയത്തിലെയും ധനകാര്യ മന്ത്രാലയത്തിലെയും സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍, റിട്ടയേര്‍ഡ് ജഡ്ജി എന്നിവരടങ്ങുന്ന കമ്മറ്റി നടപടികള്‍ക്ക് നേതൃത്വം നല്‍കും.
കമ്പനിയുടെ കടം കുറയ്ക്കുന്നതിനാണ് വസ്തുവകകള്‍ വില്‍ക്കുന്നത്. കടം കുറയ്ക്കാനായി സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്നുണ്ട്. അവസാന തീരുമാനം എന്താകുമെന്ന് പറയാനാകില്ലെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ചൗബേ പറഞ്ഞു. 46,570 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം. ഇതില്‍ 16,000 കോടി രൂപ വിമാനങ്ങള്‍ വാങ്ങാനെടുത്ത വായ്പയാണ്. ശേഷിക്കുന്നത് പ്രവര്‍ത്തന മൂലധനം. എസ്ബിഐ നേതൃത്വം നല്കുന്ന 25 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയായിട്ടാണ് പ്രവര്‍ത്തനമൂലധനം സ്വരൂപിച്ചത്.
എയര്‍ ഇന്ത്യയുടെ വസ്തുവകകള്‍ വില്‍ക്കാനുളള തീരുമാനം ഇതാദ്യമല്ല. 2012ല്‍ യുപിഎ സര്‍ക്കാര്‍ വസ്തുവകകള്‍ വില്ക്കാന് എയര്‍ ഇന്ത്യയെ ഉപദേശിച്ചിരുന്നു.
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികള്‍ക്ക് വ്യോമയാന മന്ത്രാലയം രൂപം നല്‍കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: