കല്‍പ്പറ്റ: ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദുരിതം തീര്‍ത്ത് കക്കൂസ് മാലിന്യം ഒഴുക്കുന്നു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്താണ് കക്കൂസ് മാലിന്യം ഓവുചാല്‍ വഴി സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നത്. സമീപത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പിന്മേല് പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞു പോവുകയായിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവാനാണ് വിവിധ രാഷ്ടീയ കക്ഷികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: