പാലക്കാട് : ജൂലൈ ഒന്ന് മുതല്‍ 31വരെയുള്ള കാലയളവ് സ്പെഷല്‍ ഡ്രൈവായി പ്രഖ്യാപിച്ച് രലീ.സലൃമഹമ.ഴീ്.ശി വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനസംഖ്യാ പട്ടികയും വോട്ടര്‍ പട്ടികയും തമ്മില്‍ താരതമ്യം ചെയ്ത് ജനസംഖ്യ, സ്ത്രീ-പുരുഷ അനുപാതം എന്നിവയില്‍ കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
താലൂക്ക് – വില്ലേജ്-ബൂത്ത് തല ഉദ്യോഗസ്ഥര്‍ പട്ടികയിലെ കുറവുകള്‍ കണ്ടെത്തി ബൂത്ത്-മണ്ഡലതല പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. പട്ടികകള്‍ ക്രോഡീകരിച്ച് കുറവുകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കണം.
ജൂലൈ എട്ട്, 22 തിയതികളില്‍ സ്പെഷല്‍ ഡ്രൈവ് കാലയളവില്‍ ബൂത്ത്തല ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് പേര് ചേര്‍ക്കാന്‍ വിട്ടുപോയവരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും മരണപ്പെട്ടവരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കണം.
ഈ കാലയളവില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍, ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്, ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍ തലത്തില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര്.നളിനി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ബാലകൃഷ്ണന്, പി.കെ.കൃഷ്ണന്, സുരേഷ്, ജെ.എസ്.ലളിത്ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: