പാലക്കാട്: വിവാദങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ അട്ടപ്പാടിയിലെ ശിശുമരണങ്ങളെ വിസ്മരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ സംഘടിപ്പിച്ച റൈസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി താവളം ബൊമ്മിയാംപ്പടി ഊരില്‍ അരികിറ്റ് വിതരണം ചെയ്താണ് റൈസ് ഫെസ്റ്റിന് തുടക്കമായത്.
പട്ടിണി എന്തെന്നറിയാത്തവരുടെ മുന്നില്‍ ബീഫ് വിളമ്പുന്നതിനു പകരം വിശപ്പാറാത്തവന് ഒരുപിടി അന്നമെത്തിക്കാന്‍ ഇടതുവലതു യുവജനസംഘടനകള്‍ തയ്യാറാവണമെന്നും പ്രകാശ്ബാബു പറഞ്ഞു. സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച കോളനികളില്‍ അരിയും പോഷകാഹാരകിറ്റുകളും വിതരണം ചെയ്യും.
യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു. ബിജെപി മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ സെക്രട്ടറി ബി.മനോജ്,കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സുമേഷ് യുവമോര്‍ച്ച നേതാക്കളായ കെ.ബിദിന്‍, എസ്.സജു,അനീഷ്,റബീഫ്,മണികണ്ഠന്, പി.എം.ജയകുമാര്‍,രതീഷ്, ജ്ഞാനകുമാര്‍,പ്രശാന്ത്, രാഗേഷ്ബാബു,മുരുകേശന്, ശബരിഗിരി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: