പാലക്കാട്: കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതിയില്‍ 2017 -18 വര്‍ഷത്തേക്കുള്ള പാലക്കാട് നഗരസഭയുടെ പദ്ധതികള്‍ക്ക് സ്റ്റേറ്റ് ലെവല്‍ ഹൈ പവേര്‍ഡ് സ്റ്റിയറിംഗ് കമ്മറ്റിയുടെ അംഗീകാരം.
നഗരവികസന മന്ത്രാലയത്തിന്റെ അമൃത് പദ്ധതി പ്രകാരം ജലസ്രോതസുകളുടെ സംരക്ഷണം, അഴുക്കുചാല്‍ നിര്‍മ്മാണം, ഉദ്യാന നിര്‍മ്മാണം, നടപ്പാതകള്‍, മാലിന്യ സംസ്കരണ പ്ലാന്റുകള്‍, കുടിവെള്ള വിതരണം തുടങ്ങിയ ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ നഗരസഭയുടെ കീഴില്‍ പൂര്‍ത്തിയാക്കും. 973.64 കോടി രൂപയുടെ സംസ്ഥാന വാര്‍ഷിക പദ്ധതിക്കാണ് ഈ സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ചത്. ഇതില്‍ 50 ശതമാനം കേന്ദ്രഫണ്ടും 30 സംസ്ഥാന സര്്കകാരും 20 ശതമാനം നഗരസഭയും വഹിക്കും.
നഗരത്തില്‍ ശുദ്ധജലവിതരണരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിന് 67.33 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2050ല്‍ നഗരസഭയിലെ ജനസംഖ്യ കണക്കിലെടുത്ത് കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിന് 76.55 ലക്ഷം ലിറ്റര്‍ സംഭരശേഷിയുള്ള രണ്ട് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിന് 14കോടി,
മലമ്പുഴ ശുദ്ധീകരണ പ്ലാന്റ് മുതല്‍ മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് വരെയും, മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് മുതല്‍ കല്‍മണ്ഡപം പമ്പിംഗ് സ്റ്റേഷന് എന്നിവിടങ്ങളിലെ പഴയകുടിവെള്ളവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി 28കോടി വകയിരുത്തും.
നഗരത്തിലെ 27 പ്രദേശങ്ങളിലെ അഴുക്കുചാല്‍ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി 17.62 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ പുത്തൂര്‍ അമ്പലംകല്ലേപ്പുള്ളി ജംഗ്ഷന്, ചക്കാന്തറകൈകുത്തിപറമ്പ്വെങ്കിടേശ്വര ഗാര്ഡന്ശ്രീനിവാസ ഗാര്ഡന്, മാട്ടുമന്തപാളയംചുള്ളിയോട്,മണലിരാമനാഥപുരംആനച്ചിറ എന്നിവിടങ്ങളിലെ അഴുക്കുചാല്‍ നവീകരണത്തിനായി ഒരു കോടി രൂപ വീതവും, വെണ്ണക്കരതിരുനെല്ലായി, ഹെഡ്പോസ്റ്റോഫീസ് വഴി രാമനാഥപുരം,കൊപ്പം എന്നിവിടങ്ങളിലെ നവീകരണത്തിന് 1.25 കോടിയും, കല്മണ്ഡപംചിറ്റൂര് റോഡ്, മേഴ്സി കോളേജ് തിരുനെല്ലായി നവീകരണത്തിനായി 1.50 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.
ജിബി റോഡില്‍ എസ്കലേറ്റര്‍,പട്ടിക്കര ബൈപ്പാസ് പാര്‍ക്കിംഗ്,മിഷന് സ്കൂള്ശകുന്തള ജംഗ്ഷന്്, ഒലവക്കോട് ജംഗ്ഷന് മുതല്‍ റെയില്‍വേ സ്റ്റേഷന്,റോബിന്‍സണ്‍ റോഡ്,മേനോന് റോഡ് കോളനി റോഡ് എന്നിവിടങ്ങളില്‍ ഫൂട്പാത്ത് നിര്‍മ്മിക്കുന്നതിന് 3.48 കോടി രൂപയും,ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുന്നതിന് ഒരു കോടിയും,സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് 5 ലക്ഷം ഉള്‍പ്പെടെ 7.98 കോടിരൂപയുടെപദ്ധതിയും നടപ്പിലാക്കും.
പാര്‍ക്കുകളുടെ നവീകരണത്തിന് 1.91 കോടി രൂപ് ഉപയോഗിക്കും. ഇതില്‍ യാക്കര പുഴയോരത്ത് ഓപ്പണ്‍ പാര്‍ക്കും ബോട്ട് സര്‍വീസിനുമായി 41 ലക്ഷം, സലാമത്ത് നഗറിന് 35ലക്ഷം, ജലധാ നഗറിന് 25 ലക്ഷം, റോസ് ഗാര്ഡന് 25 ലക്ഷം, വന്ദനാ ലേ ഔട്ട് രണ്ട് ലക്ഷം, ചക്കാന്തറ ഗാന്ധിനഗര്‍ രണ്ട് ലക്ഷം, വെങ്കിടേശ്വര ഗാര്ഡന്25ലക്ഷം എന്നീ സ്ഥലങ്ങളിലെ പാര്‍ക്കുകള്‍ നവീകരിക്കുന്നതിനായി 1.91 കോടി വിനിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: