കൊല്ലങ്കോട്: ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 3.5 കിലോ കഞ്ചാവ് പിടികൂടി. ഇന്റലിജന്‍സും ചെക്ക് പോസ്റ്റ് എക്സൈസ് വിഭാഗവും നടത്തിയ വാഹന പരിശോധനയിലാണ് പൊള്ളാച്ചിയില്‍ നിന്നും തൃശ്ശൂരിലേക്കുള്ള സ്വകാര്യ ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഷോള്‍ഡര്‍ ബാഗില്‍ ബ്രൗണ്‍ കവറില്‍ രണ്ടു പൊതിയായാണ് സൂക്ഷിച്ചത്.ബസില്‍ ലഗേജ് വെയ്ക്കുന്ന സ്ഥലത്താണ് ബാഗ് കണ്ടെത്തിയത്.കഞ്ചാവ് കടത്തിയ ആളെ കണ്ടെത്താനായില്ല. വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ എക്സൈസ് സംഘം പരിശോശന കര്‍ശനമാക്കിയതോടെ രണ്ടു ദിവസം മുമ്പ് എട്ടു കിലോ തൂക്കം വരുന്ന 600 പാക്കറ്റ് ഹാന്‍സും കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് നടത്തിയ വാഹന പരിശോധനയില്‍ 950 ഗ്രാം കഞ്ചാവും കൊല്ലങ്കോട് പോലീസ് 3.5 കിലോ കഞ്ചാവ് ചെമ്മണാംബതിയില് നിന്നും പിടികൂടിയിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനായാണ് അതിര്‍ത്തി കടന്ന് കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നത്. ചെക്ക് പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിജേഷ്, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ,് സിഇഒമാരായ അഭിലാഷ് ഉമ്മര്‍ ഫാറൂക്ക് ജോഷി എന്നിവരോടൊപ്പം ഇന്റലിജന്‍സ് വിഭാഗവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: