തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ ദേശവിരുദ്ധപരാമര്ശം ദേശീയതയോടുള്ളവെല്ലുവിളിയാണെന്ന് പൂര്‍വ്വസൈനിക സേവാവാപരിഷത്ത് ജില്ലാ കമ്മറ്റി.
അതിര്‍ത്തിയില്‍ രാജ്യകാക്കാന് രാപകല്‍ ഉറക്കമൊളിക്കുന്ന സൈനികരെ ഇത്രയ്ക്ക് വെലകുറച്ച് കാണരുത്.സൈനികരെ കുറിച്ചുള്ള കൊടിയേരിയുടെ അഭിപ്രായം പാര്‍ട്ടിയുടെ നിലപാടാണൊയെന്ന് അദ്ദേഹം വ്യക്തമാക്കണം.ഭാരത സൈന്യത്തെ ആക്ഷേപിച്ച കൊടിയേരി ബാലകൃഷ്ണനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്നും പൂര്‍വ്വ സൈനിക സേവാപരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ സി.രവീന്ദ്രനാഥ് ആവശ്യപ്പെട്ടു.ഓതറ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി.കെ രവീന്ദ്രന് നായരുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഭാരവാഹികളെയും തെരഞ്ഞെടുത്തു.പി.കെ നാരായണന് നായര്‍( ഉപാദ്ധ്യക്ഷന്‍)പി.കെ വേണുഗോപാലന്‍ നായര്‍( ജന.സെക്രട്ടറി)പി.എന്‍ സോമനാഥന് നായര്‍,രാധാമണി,ഇ.കെ രമേശ് കുമാര്‍,ശശിധരന് പിള്ള,പി.കെ രാധാകൃഷ്ണന്,കെ.രവിപിള്ള,ടി.ആര് ഭാസ്കരന് പിള്ള എന്നിവര്‍ അംഗങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: