ന്യൂദല്‍ഹി: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2017 (ഐഎംസി 2017) കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷന്‍ മന്ത്രി മനോജ് സിന്‍ഹ പ്രഖ്യാപിച്ചു. ടെലികോം,ഇന്റര്‍നെറ്റ്, മൊബിലിറ്റി എക്കോസിസ്റ്റം, ഐസിടി, ആപ്പ് ഡെവലപ്പേഴ്സ്, സ്റ്റാര്‍ട്ട്-അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സമ്മേളനമാണിത്.
സെപ്റ്റംബര്‍ 27മുതല്‍ 29വരെ ദല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന കോണ്‍ഗ്രസില്‍ സര്‍ക്കാര്‍ സമിതികള്‍, ടെലികോം സേവന ദാതാക്കള്‍, ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍, ഇന്റര്‍നെറ്റ് ഭീമന്മാര്, ഐഎസ്പികള്‍, ആഗോള സാങ്കേതിക രംഗത്തെ പ്രമുഖര്‍, എഐ-വിആര്‍ കമ്പനികള്‍, മൊബിലിറ്റി രംഗത്തെ പ്രമുഖര്‍, ആക്കാദമിയ, സ്റ്റാര്‍ട്ട്-അപ്പുകള്‍, ആപ്പ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: