തിരുവനന്തപുരം: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കണ്‍സള്‍ട്ടിംഗ് കമ്പനി സൈക്ലോയിഡ്സ് തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. യമുന കെട്ടിട സമുച്ചയത്തില്‍ 4500 ചതുരശ്ര അടി സ്ഥലത്താണ് കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഐഒറ്റി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്), ഗയിമിംഗ് വെര്‍ച്വല്‍ റിയാലിറ്റി, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഇആര്‍പി എന്റര്‍പ്രൈസ് മൊബിലിറ്റി തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ആഗോള മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡയ്ക്കു പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഓഫീസാണ് ടെക്നോപാര്‍ക്കിലേത്.
ആദ്യ വര്‍ഷം തന്നെ 100 ഓളം ഐടി വിദഗ്ദ്ധരുടെ സേവനം യമുന ഓഫീസില്‍ പ്രയോജനപ്പെടുത്തും. 2020 ലേക്ക് 100 മില്യണ്‍ യുഎസ് ഡോളര്‍ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്ന് സ്ഥാപക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ.ആര്. അനില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: