മാനന്തവാടി: ഒഴക്കോടി നാഷണൽ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.പ്ളസ്ടു വിജയികൾക്ക് സ്വീകരണവും കരിയർ ഗൈഡൻസ് ക്ളാസ്സും സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടത്തിയ സ്വീകരണ യോഗം നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ പ്രതിഭ ശശി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് എ.വി.മാത്യു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പുഷ്പരാജൻ, പി.വി. ജോർജ്ജ്, ഷൈല ജോസ്, നാഷണൽ എൽ.പി.സ്കൂൾ പ്രധാനധ്യാപിക കെ.കെ. ഉഷ, പി.കെ.കുട്ടപ്പൻ, ടി.എൻ.പ്രദോഷ്, പാർവ്വതി സത്യൻ, എ.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: