കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 50 മരണം. എംബസിയുടെ വാതിലുകളും ജനലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ആരാണ് അക്രമികളെന്നോ എന്താണ് ലക്ഷ്യമെന്നോ വ്യക്തമല്ല.സ്‌ഫോടനത്തില്‍ നൂറ് മീറ്ററോളം അകലെയുള്ള വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
















