കൊച്ചി: ഡ്രൈവര്‍മാരുടെ സഹായത്തിന് ഫോര്‍ഡ് ഇന്ത്യ, സിങ്ക് ആപ് ലിങ്കില്‍ അഞ്ച് പുതിയ ആപ് അവതരിപ്പിച്ചു. ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് ആപ് ഹംഗാമ, വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയാന്‍ ഇന്ഷോര്ട്സ്, കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ അക്യുവെതര്‍, പാര്‍ക്കിംഗ് കണ്ടെത്തുന്ന വിപാര്‍ക്ക് തുടങ്ങി നിരവധി സേവനങ്ങള്‍ പുതിയ ഫോര്‍ഡ് ആപ് ലിങ്കില്‍ ഉണ്ട്.
ഇന്‍ കാര്‍ കണക്ടിവിറ്റി സംവിധാനം ശബ്ദ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ ഫോര്‍ഡ് കാറുകളിലും എസ്യുവികളിലും ആപ്പുകള്‍ ലഭ്യമാണ്. ശബ്ദ നിര്‍ദേശങ്ങളിലൂടെയോ കാറിനുള്ളിലെ ടച്ച് സ്ക്രീനിലൂടെയോ സ്മാര്‍ട് ഫോണ്‍ ആപുകള്‍ ലഭ്യമാക്കാനും നിയന്ത്രിക്കാനും കഴിയും.
വാഹനങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാന്‍ പുതിയ ശബ്ദ ടെക്സ്റ്റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ് മൈ ഇന്ത്യയുടെ സിങ്ക് ആപ് ലിങ്ക് എനേബിള്‍ഡ് ആപ് ലിങ്ക് പരിഷ്കരിച്ചിട്ടുമുണ്ട്.
ഹിന്ദി അടക്കമുള്ള 26 പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെ 3.5 ദശലക്ഷത്തിലേറെ ഗാനങ്ങളുടെ വിപുലമായ ശേഖരമാണ് മ്യൂസിക് സ്ട്രീമിംഗ് ആപ് ആയ ഹംഗാമയിലുള്ളത്. വാഹനത്തിലെ ഡിസ്പ്ലേ സ്ക്രീന്‍, സ്റ്റിയറിംഗ് വീല്‍ കണ്ട്രോള് എന്നിവയുമായി ആപുകള്‍ സംയോജിപ്പിച്ചിരിക്കുന്നത് സ്വതന്ത്ര സോഫ്റ്റ്വെയറായ സ്മാര്‍ട് ഡിവൈസ് ലിങ്ക് വഴിയാണ്. ഫോര്‍ഡ് ഫിഗോ, ആസ്പെയര്, എക്കോസ്പോര്‍ട്, എന്‍ഡവര്‍, ഫോര്‍ഡ് മസ്താങ് തുടങ്ങി ഫോര്‍ഡ് ഇന്ത്യയുടെ മുഴുവന്‍ വാഹന നിരകളിലും ആപ് ലിങ്ക് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: