ഇന്നു ചിലര്‍ പൊതു ഇടങ്ങളില്‍ പശുഹത്യ നടത്തി നേടുന്ന അധാര്‍മിക രാഷ്ട്രീയത്തിന്റെ പ്രശ്ന പരിസരത്തില്‍ നിന്നും പിന്നിലേക്കുപോയാല്‍ കിട്ടുന്നത് അത്ര തന്നെ നിഷ്ഠൂരമായ നെടുങ്കന്‍ കൂട്ടക്കൊലയുടെ പശുവിലാപമാണ്.
ഒരു വീട്ടുമൃഗത്തേക്കാളേറെ മനുഷ്യ ജീവിതത്തോടു തന്നെ ചേര്‍ത്തുവെക്കാവുന്ന നന്മയുടെ ജീവൈചതന്യമായ പശുവിനെ കശാപ്പുചെയ്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെഅപ്പാടെ തകര്‍ക്കുന്നൊരു കരാള പദ്ധതിയാണ് ബ്രിട്ടീഷുകാര്‍ ആസൂത്രണംചെയ്തു നടപ്പാക്കിയിരുന്നത്. ഇന്ത്യ വിടും മുന്‍പ് തകര്‍ന്ന ഒരു ഇന്ത്യയെ കണ്ടുവേണം പോകാനെന്ന് ബ്രിട്ടീഷുകാര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ഇന്ത്യയുടെ സുദീര്‍ഘമായ തകര്‍ച്ചയാണ് ബ്രിട്ടീഷുകാര്‍ ആസൂത്രണം ചെയ്തതെന്ന് ആ പദ്ധതികള്‍ പിന്നീടു വരുത്തിവെച്ച വിനാശകാരിയായ അനുഭവത്തിലൂടെ വ്യക്തമാകും. ഇന്ത്യന്‍ ധാര്‍മിക വ്യവസ്ഥയുടെ സനാതനവും പവിത്രവുമായ ഗുരുകുല സമ്പ്രദായത്തെ ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ ഇന്ത്യന്‍ കാര്‍ഷികരംഗം തന്നെ ഉന്മൂലനം ചെയ്യുക എന്നതും.
ഇന്ത്യന്‍ ജീവിതത്തിന്റെ നട്ടെല്ലായ കാര്‍ഷിക രംഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ ഗവര്‍ണ്ണറായിരുന്ന റോബര്‍ട്ട് ക്ളൈവ് കാര്‍ഷിക മേഖലയെ മുന്‍ നിര്‍ത്തി ഒരു ആധികാരിക പഠനം തന്നെ നടത്തി.
പശുക്കളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാനമെന്നും പശുവിനെ കൂടാതെ ഈ രംഗത്തിന് നിലനില്‍പ്പേ ഇല്ല എന്നതുമായിരുന്നു ക്ളൈവിന്റെ കണ്ടെത്തല്‍. പശുവിനെ ഈ മേഖലയില്‍ വിവിധ തരത്തില്‍ ഉപയോഗിക്കാം. പശുച്ചാണകവും മൂത്രവും പോലുള്ള വളം വേറെയില്ല.
ഇന്ത്യന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കാന്‍ പശുക്കളെ കശാപ്പുനടത്തുക എന്ന നിഷ്ഠൂര ആശയമാണ് ക്ളൈവിന്റെ ബുദ്ധിയില്‍ ഉദിച്ചത്. പശുക്കളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനായി 1760ല്‍ നിത്യേനെ മുപ്പതിനായിരം പശുക്കളെ കൊല്ലാന്‍ ശേഷിയുള്ളകശാപ്പുശാലകള്‍ നിലവില്‍ വരികയുണ്ടായി. അങ്ങനെ കുറഞ്ഞത് ഒരുകോടിയിലധികം പശുക്കളെയാണ് അന്ന് ഒരുവര്‍ഷം ഇന്ത്യയില്‍ തുടച്ചു നീക്കിക്കൊണ്ടിരുന്നത്.
പശുക്കള്‍ അന്ന് കൂടുതലും ബംഗാളിലായിരുന്നു. മനുഷ്യരെക്കാളും കുടുതലെണ്ണം പശുക്കളായിരുന്നു. വധശേഷി കൂടുതലുള്ള കശാപ്പുശാലകളുടെ ആവശ്യകത ക്ളൈവ് മുന്നോട്ടുവച്ചു. കശാപ്പുശാലകള്‍ വഴിയല്ലാതെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാനാവില്ലെന്നൊരു മുദ്രാവാക്യം തന്നെ ഉണ്ടായപോലെയായി. ക്ളൈവ് ഇന്ത്യ വിടും മുന്‍പ് ഇത്തരം അനേകം കൊലശാലകള്‍ ഇന്ത്യയിലെമ്പാടും തീര്‍ത്തിരുന്നു. 1910ല്‍ രാപകല്‍ കശാപ്പു നടത്തിയിരുന്ന 350 വധശാലകളുണ്ടായിരുന്നു.
1740ല്‍ തമിഴ്നാട്ടിലെ ആര്‍ക്കോട് ജില്ലയില്‍ ഒരേക്കറില്‍ 50ക്വിന്റല്‍ അരിയാണ് കിട്ടിയിരുന്നത്. ഇവിടെ വളമായി ഉപയോഗിച്ചിരുന്നത് പശുച്ചാണകവും മൂത്രവും. നാടുമുഴുവനും ഈ രീതിയായിരുന്നു.എന്നാല്‍ ഇത്തരം കശാപ്പുകള്‍ ഉണ്ടാവുകയും പശുക്കള്‍ ഇല്ലാതെ വരികയും ഗോമൂത്രവും ചാണകവും അതോടൊപ്പം കിട്ടാതാവുകയും ചെയ്തതോടെ ലോക പ്രശസ്തമായ നമ്മുടെ കാര്‍ഷിക മുന്നേറ്റം താറുമാറായി.
വ്യവസായവല്‍ക്കരണം നടന്നുകൊണ്ടിരുന്ന ഇംഗ്ളണ്ടില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി നമ്മള് യൂറിയയും ഫോസ്ഫേറ്റും ഇറക്കുമതി ചെയ്തു.ഇന്ത്യ സ്വതന്ത്രയായതിനുശേഷം പ്രശസ്തമായ ഹരിതവിപ്ളവത്തിനും വ്യവസായ മേഖലയുടെ ഔദാര്യം വേണമായിരുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംമുന്പ് ഗാര്ഡിയന് ദിനപത്രം ഇന്ത്യയില്‍ ഇന്റര്‍വ്യു നടത്തി. ഒരു ചോദ്യത്തിന് ഗാന്ധിയായിരുന്നു ഉത്തരം നല്‍കിയത്. ഇന്ത്യ സ്വതന്ത്രമാകുന്നതോടെ കശാപ്പുശാലകള്‍ അടച്ചുപൂട്ടും എന്നായിരുന്നു ഗാന്ധി പറഞ്ഞത്.1929ലെ ഒരു പൊതുസമ്മേളനത്തില്‍ നെഹ്റുവിന്റേത് മറെറാരു ആഹ്വാനമായിരുന്നു, താന്‍ പ്രധാന മന്ത്രിയായി വരുകയാണെങ്കില്‍ കശാപ്പുശാലകള്‍ അടച്ചുപൂട്ടുന്നതായിരിക്കും ആദ്യം ചെയ്യുകഎന്ന്. രണ്ടും നടന്നില്ല.
1947നുശേഷം 350 കശാപ്പുശാലകള്‍ വളര്‍ന്ന്36000 കശാപ്പുശാലകളായി! ഇന്നുണ്ടായിരിക്കുന്നത് പുതിയൊരു താക്കീതാണ്, ഇന്ത്യ മുഴുവനും ഉണരേണ്ട വിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: