കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പോലീസ് ജീപ്പ് ആക്രമിക്കുകയും പോലീസുകാരെ കൈയേറ്റം നടത്തുകയും ചെയ്ത സംഭവത്തില്‍ 60 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്ര കാരമാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവ് റിബിന്‍ കൃഷ്ണയെ മര്‍ദിച്ചെന്നാരോപിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐക്കാരാണ് കൊയിലാണ്ടിയില്‍ തിങ്കളാഴ്ച അഴിഞ്ഞാട്ടം നടത്തിയത്. പ്രകടനം നടത്തിയവര്‍ ബസ്സ്റ്റാന്റിനു സമീപം ഫ്‌ളൈയിംഗ് സ്‌ക്വാഡ് ജീപ്പിന്റെ കണ്ണാടി തകര്‍ക്കുകയും പോലീസിനെ കൈയേറ്റം നടത്തുകയും ചെയ്തു . ദേശീയ പാതയിലെ ഡിവൈഡറും ഡിവൈഎഫ്‌ഐ സംഘം തകര്‍ത്തതാ യി പോലീസ് പറഞ്ഞു. പോലീ സ് ജിപ്പിന്റെ ഗ്ലാസ് തകര്‍ക്കാനും ശ്രമം നടന്നിരുന്നു.
















