ഷൊര്‍ണൂര്‍: നഗരസഭാ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങള്‍ കുത്തിയിരുന്നു.
ഇതിനെ അവഗണിച്ച് കൗണ്‍സില്‍ നടപടികളുമായി യോഗം തുടര്‍ന്നതിനെ തുടര്‍ന്നപ്പോള്‍ ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി യോഗം തടസ്സപ്പെടുത്തി.നഗരസഭാ കക്ഷി നേതാവ് വി.എം ഉണ്ണികൃഷ്ണന്റെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം.ഇതിനിടെ നടപടിക്രമം പൂര്‍ത്തിയാക്കി നഗരസഭാധ്യക്ഷ യോഗം പിരിച്ചുവിട്ടു.
എന്നാല്‍ ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ സമരം തുടര്‍ന്നു.വാര്‍ഷിക പദ്ധതി ഡിപിസിക്കു സമര്‍പ്പിച്ചപ്പോള്‍ സിപിഎം വാര്‍ഡുകളില്‍ വന്‍തുകയുടെ പദ്ധതിയും പ്രതിപക്ഷ വാര്‍ഡുകളില്‍ നാമമാത്ര വിഹിതവുമാണ് വകയിരുത്തിയിട്ടുള്ളത്. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് ശരാശരി അഞ്ച് ലക്ഷം രൂപയും ഭരണപക്ഷ വാര്‍ഡുകളില്‍ 25 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ട്.
ഇത് അംഗീകരിക്കില്ലെന്നും വിവേചനം അവസാനിപ്പിക്കുന്നവരെ സമരം തുടരുമെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു.കഴിഞ്ഞ കുറെ കാലമായി വൈസ് ചെയര്‍മാന്റെ നേത്യത്വത്തില്‍ എകപക്ഷിയമായ തീരുമാനങ്ങള്‍ കൈകൊള്ളുകയാണ്. പ്രതിപക്ഷത്തെ അവഗണിക്കുന്ന നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: