പാലക്കാട്: വാര്‍ഡുകളിലും മറ്റും നടക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിക്കുന്നതിന് കമ്മറ്റിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
കേടുവരാത്ത റോഡും, അഴുക്കുചാലുകളും വീണ്ടും വീണ്ടും പുതുക്കിപണിയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
കേന്ദ്രസംസ്ഥാനനഗരസഭാ ഫണ്ടുകള്‍ ഉപയോഗിച്ച് 64 കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ശംഖുവാരത്തോട് ഐഎച്ച്എഡിപി ഫല്‍റ്റിന്റെ ആദ്യഘട്ട ബ്ലോക്കിന്റെ താക്കോല്‍ദാന ചടങ്ങില്‍ പാലക്കാട് എംഎല്‍എയെ അവഗണിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ വാദം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണെന്ന് കൗണ്‍സിലര്‍ വി.നടേശന് ആരോപിച്ചു. എന്നാല്‍ പ്രോട്ടോകോള്് ലംഘനമില്ലെന്നും 20 നു നടത്താന്‍് നിശ്ചയിച്ച പരിപാടി എംഎല്‍എയുടെ സൗകര്യം പരിഗണിച്ചാണ് 30 ലേക്ക് മാറ്റിയതെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എ പദ്ധതിയെ ഏറെ പ്രശംസിക്കുകയാണുണ്ടായതെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു. നഗരസഭാ പരിധിയിലെ റോഡു പണികള്‍ക്ക് നേരത്തെ എടുത്തിരുന്ന കമ്പനിയില്‍ നിന്നുതന്നെ ടാര്‍ വാങ്ങിയാല്‍ മതിയെന്ന് കൗണ്‍സിലര്‍ വി.നടേശന് ആവശ്യപ്പെട്ടു.കൗണ്‍സില്‍ ഇത് ഐക്യകണ്ഠേന അംഗീകരിച്ചു.റോഡ് ടാര്‍ ചെയ്ത ശേഷം 24 മണിക്കൂര്‍ അതിലൂടെ ഗതാഗതം നടത്താന്‍ പാടുള്ളതല്ലെന്നും എന്നാല്‍ നഗരത്തിലെ സാഹചര്യമനുസരിച്ച് അതിന് സാധ്യമല്ലെന്നും വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
201718 ലെ അംഗീകാരം ലഭിച്ച പദ്ധതികളുടെ പട്ടിക അവതരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്് മാത്രം തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൗണ്‍സിലര്‍ സുഭാഷും, സയ്തലവിയും അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ കരട് നിര്‍ദേശമാണ് വാര്‍ഡ് സഭ, വികസന സെമിനാര്‍ വഴി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് കൗണ്സില്് മുമ്പാകെ എത്തുന്നതെന്ന് സെക്രട്ടറി രഘുനാഥന് വിശദീകരിച്ചു. വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍്, കൗണ്‍സിലര്‍മാരായ എന്‍. ശിവരാജന്്, ചെമ്പകം, മണി,ഭവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: