Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്‌കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍: തീ വിലയിലും വിപണി സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:34 pm IST
in Pathanamthitta

തിരുവല്ല: അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ഒട്ടേറെ പുതുമകളും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി സ്‌ക്കൂള്‍ വിപണി കൂടുതല്‍ സജീവമായി.കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ട അലോസരം മാറ്റിനിര്‍ത്തി കച്ചവട സ്ഥാപനങ്ങള്‍ സജീവമാകുന്ന കാഴ്ചയാണ്്്്്്്്്്് ഇന്നലെ കാണാന്‍ കഴിഞ്ഞത

്.ജില്ലയില്‍ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ യൂനിഫോമുകളും പുസ്തകങ്ങളും കുടകളും ബാഗുകളും വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികളെ ആകര്‍ഷിക്കാനുള്ള ഉല്‍പന്നങ്ങളുമായി കടകളും സജീവമായിട്ടുണ്ട്.പ്രധാനമായും യുപി സ്‌കൂള്‍ വരെയുള്ള കുട്ടികളുടെ ഉല്‍പന്നങ്ങളിലാണ് വൈവിദ്ധ്യം കാണാന്‍ സാധിക്കുന്നത്.പ്രധാന്യൂവ്യാപാര കേന്ദ്രങ്ങളില്‍ എല്ലാതന്നെ മാര്‍ച്ച് അവസാനത്തോടെ തന്നെ സ്‌കൂള്‍ സാമഗ്രികള്‍ എത്തിത്തുടങ്ങിയിരുന്നു. കുരുന്നുകളുടെ കുടകളും വാട്ടര്‍ബോട്ടിലും ടിഫിനുകളുമെല്ലാം നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങളും കാ ര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും കൊണ്ട് നിറയുകയാണ്.പതിവു പോലെ ചൈനീസ് ബാഗുകളും കുടകളും തന്നെയാണ് സ്‌കൂള്‍ വിപണിയിലെ താരമെങ്കിലും ബ്രാന്‍ഡഡ് ബാഗുകള്‍ക്കും ആവശ്യക്കാരേറെയാണ്.

വില അല്‍പം കൂടുതലാണെങ്കിലും സ്‌കൂള്‍ വര്‍ഷം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും കുട്ടികളും.ബാഗ്, കുട, യൂണിഫോം, ഷൂസ്, മറ്റു പഠനോപകരണങ്ങള്‍ എന്നിവയുടെ വിലയില്‍ ക്രമാതീതമായി വര്‍ധിച്ചു. ബാഗ്, പുസ്തകങ്ങള്‍, യൂണിഫോം എന്നിവയ്‌ക്കുള്‍പ്പെടെ പഠനോപകരണങ്ങള്‍ വാങ്ങുവാന്‍ അധ്യയന വര്‍ഷാരംഭത്തില്‍ ഒരു കുട്ടിക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും വേണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.ഇത്തവണയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് സ്‌കൂള്‍ വിപണിയിലെ താരമെങ്കിലും ബാഹുബലിയും പുലിമുരുകനും വിപണിയിലുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഗ്രാഫിക്‌സ് ബാഗുകള്‍ക്കാണ് ആവശ്യക്കാരേറെ. ബാഹുബലി, പുലിമുരുകന്‍, ബെന്‍ടെന്‍, സ്‌പൈഡര്‍മാന്‍, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങി കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിന്‍ ബോക്‌സുകളിലും ഇടം പിടിച്ചിട്ടുണ്ട്. 400 മുതല്‍ 1400 രൂപ വരെയാണ് സാധാരണ ബാഗുകളുടെ വില. മുതിര്‍ന്ന കുട്ടികള്‍ക്കായി വ്യത്യസ്ത കളര്‍ കോമ്പിനേഷനും, ഡിസൈനോടും കൂടിയ ബാഗുകളും വിപണിയിലുണ്ട്.

അമേരിക്കന്‍ ടൂറിസ്റ്റ്, സ്‌ക്കൈ ബാഗ്‌സ്, വൈല്‍ ഗ്രാഫ്റ്റ് തുടങ്ങി സ്‌കൂബി ഡേ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡഡ് കമ്പനികളുടെ ബാഗുകള്‍ അന്വേഷിച്ചെത്തുന്നവര്‍ ഏറെയാണ് .1000 രൂപ മുതല്‍ 3000 വരെയാണ് ഇവയുടെ വില. സ്‌ക്കൂള്‍ ബാഗുകളില്‍ പുതുമയുണര്‍ത്തുന്ന സ്‌ക്കൂള്‍ ട്രോളി ബാഗുകള്‍ക്ക് 1300 മുതല്‍ 4000 രൂപ വരെയാണ് വില.മഴക്കോട്ടുകളും വിപണിയില്‍ സജീവമാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോട് സാമ്യമുള്ള മഴക്കോട്ടുകള്‍ക്ക് വന്‍ ഡിമാന്റാണ്. നോട്ട് ബുക്കുകളിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. പെന്‍സില്‍ബോക്‌സ്, പൗച്ചസ്,

വാട്ടര്‍ബോട്ടില്‍, ലഞ്ച്‌ബോക്‌സ് എന്നിവയിലും ചൈനീസ് ആധിപത്യം തന്നെ. വൈവിധ്യമാര്‍ന്ന കളര്‍ കോമ്പിനേഷനിലുളള പെന്‍സില്‍ബോക്‌സുകള്‍ക്ക് നൂറ് മുതല്‍ 250 വരെയാണ് വില. വിവിധതരം പൗച്ചുകള്‍ക്കും വില ഏകദേശം ഇതുതന്നെ. പണ്ടുകാലത്തെ അപേക്ഷിച്ച് ഒരു വര്‍ഷം മാത്രമാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും വില കുറഞ്ഞവയേക്കാള്‍ ഗുണനിലവാരം നോക്കിയാണ് രക്ഷിതാക്കള്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

സ്‌കൂള്‍ വിപണിയുടെ പ്രധാന ആകര്‍ഷണമായി വൈവിധ്യമാര്‍ന്ന കുടകളും വിപണിയില്‍ സജീവമാണ്. പ്രമുഖ കമ്പനികള്‍ക്കൊപ്പം നിരവധി ചെറു കമ്പനികളും ചൈനീസ് കമ്പനികളും കുടവിപണിയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കുള്ള കുടകളില്‍ ആകര്‍ഷകമായ നിറങ്ങളും കാര്‍ട്ടൂണുകളും തന്നെയാണ് മുഖ്യം. ഇവയ്‌ക്ക് ഇരുന്നൂറ്റമ്പത് രൂപ മുതലാണ് വില. വിവിധ വര്‍ണങ്ങളിലുള്ള ചൈനീസ് കുടകള്‍ 250 മുതല്‍ 350 രൂപവരെയാണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.