വെള്ളമുണ്ട: വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട ചെറുകര പടിഞ്ഞാറെവീട് നാരായണന്റെ ഭാര്യ ലളിത(48)യെയാണ് വീടിനു സമീപത്തെ ശുചിമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീടിനടുത്ത് കൃഷിപ്പണിക്കു പോയിരുന്ന ഭര്‍ത്താവ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ശുചിമുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചെന്ന്നോക്കിയപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. വെള്ളമുണ്ട പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: രഞ്ജിത്ത്, സനജ. ഭര്‍ത്താവ്: നാരായണന് മാനന്തവാടി കോഫിബോര്ഡിലെ റിട്ട. ജീവനക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: