കല്പറ്റ: മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച കല്പറ്റ സി.ജെ.എം. കോടതി ശിരസ്തദാര്‍ ടി. മൂസയ്ക്കും , കോഴിക്കോട് സി.ജെ.എം. കോടതി ശാസ്തദാര് ടി.കെ. ശ്രീധരനും കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ്അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.കല്പറ്റ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് പി. ശബരി നാഥ് ഉദ്ഘാടനം ചെയ്തു. കെ.സി.ജെ.എസ്.എ. സംസ്ഥാന പ്രസിഡണ്ട് ആന്റണി സാവിയോ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് മജിസ്ട്രേറ്റ് എം.ആര് ദിലീപ്, കെ.സി.ജെ.എസ്.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അനില്‍ കുമാര്‍ , വി.എ. റാം മോഹന്‍, കെ.കെ. സുജാത, കെ.പി. മിലന്, പി. ചന്ദ്രന്, കെ.എം. സുരേഷ്, കെ.എന്‍ ജയരാജ്, സി. ജയദേവന്, എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സൂപ്രണ്ട് എം.ഷാഹിന സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എന്‍.കെ. സഫറുള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: