പ്ലാസ്റ്റിക് സര്‍ജറി പുരാതനകാലം മുതല്‍ ഭാരതത്തില്‍ ചെയ്തുപോന്നിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസിക്കേണ്ടകാര്യമില്ല. ആ പ്ലാസ്റ്റിക് സര്‍ജന്റെ പേര് സുശ്രുതന് എന്നാണ്. സുശ്രുതസംഹിതയുടെ ഉപജ്ഞാതാവായ അദ്ദേഹം നെറ്റിയിലെ മാംസം ഉപയോഗിച്ച് മൂക്ക് പുനര്‍നിര്‍മിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്ത്യന്‍ റൈനോപ്ലാസ്റ്റിയെന്നത് വിദേശ ഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്.
മൂക്കിന് നീളം കൂട്ടാനും ചുണ്ടിന്റെ വലിപ്പം കുറയ്ക്കാനും കുഴിഞ്ഞ കണ്ണുകളുടെ അഭംഗി മാറ്റാനും എന്നുവേണ്ട സൗന്ദര്യ സംബന്ധമായ ഏത് പ്രശ്നങ്ങള്‍ക്കും ഇന്ന് പ്രതിവിധിയുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രരംഗമാണിന്ന് പ്ലാസ്റ്റിക് സര്‍ജറി. വൈരൂപ്യവും വൈകല്യവും മാറ്റി ജീവിതം സുന്ദരമാക്കുന്ന ലോകമാണിത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സ്ഥാപകനും വിദഗ്ധ പ്ലാസ്റ്റിക് സര്‍ജനുമായ ഡോ. കെ.ആര്. രാജപ്പന്.
വയസ് 80 പിന്നിട്ടെങ്കിലും പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചെല്ലാം സസൂക്ഷ്മം അദ്ദേഹം നിരീക്ഷിക്കുന്നു. പ്ലാസ്റ്റിക് കൊണ്ട് ശരീരത്തിലെന്തോ മായാജാലം കാണിക്കുന്ന വിദ്യ എന്നായിരുന്നു ആദ്യ കാലങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ. എന്നാലിന്ന് ആ ധാരണകളെല്ലാം മാറി സമൂഹത്തില്‍ ഏറെ സ്വീകാര്യമായിരിക്കുന്നു പ്ലാസ്റ്റിക് സര്‍ജറിയെന്ന് ഡോക്ടര്‍ രാജപ്പന് പറയുന്നു.
വൈരൂപ്യം മാറ്റലും വൈകല്യം ഇല്ലാതാക്കലുമായിരുന്നു ഒരു കാലത്ത് പ്രചുരപ്രചാരമെങ്കിലും അതില്‍ മാത്രം ഒതുങ്ങില്ല കാര്യങ്ങള്‍. ജന്മനാലുള്ള വൈകല്യങ്ങളോട് മനസ്സ് പാകപ്പെടുന്നതുപോലെ എളുപ്പമാവില്ല ജീവിത സഞ്ചാരത്തിനിടയില്‍ വന്നു ചേരുന്ന വൈകല്യങ്ങള്‍. ഇപ്പോള്‍ അത്തരം സാഹചര്യങ്ങളിലും രക്ഷയാകുന്നുണ്ട് പ്ലാസ്റ്റിക് സര്‍ജറി.
പണ്ടൊക്കെ അപടകങ്ങളിലൂടെ അവയവം മുറിഞ്ഞുപോയാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു പതിവ്. എന്നാലിപ്പോള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ അവയവം സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചാല്‍, അത് കൂട്ടിച്ചേര്‍ത്ത് അവയവത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. റീപ്ലാന്റേഷന് എന്നാണ് ഇതിന് പറയുന്നത്.
വൈരൂപ്യം മാറ്റലും വൈകല്യം ഇല്ലാതാക്കലുമായിരുന്നു ഒരു കാലത്ത് പ്രചുരപ്രചാരമെങ്കിലും അതില്‍ മാത്രം ഒതുങ്ങില്ല കാര്യങ്ങള്‍. ജന്മനാലുള്ള വൈകല്യങ്ങളോട് മനസ്സ് പാകപ്പെടുന്നതുപോലെ എളുപ്പമാവില്ല ജീവിത സഞ്ചാരത്തിനിടയില്‍ വന്നു ചേരുന്ന വൈകല്യങ്ങള്‍. ഇപ്പോള്‍ അത്തരം സാഹചര്യങ്ങളിലും രക്ഷയാകുന്നുണ്ട് പ്ലാസ്റ്റിക് സര്‍ജറി. പണ്ടൊക്കെ അപടകങ്ങളിലൂടെ അവയവം മുറിഞ്ഞുപോയാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു പതിവ്.
എന്നാലിപ്പോള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ അവയവം സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചാല്‍, അത് കൂട്ടിച്ചേര്‍ത്ത് അവയവത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. റീപ്ലാന്റേഷന് എന്നാണ് ഇതിന് പറയുന്നത്.
ശാസ്ത്രം ഇന്ന് അതിനേക്കാളുമേറെ പുരോഗതി പ്രാപിച്ചുകഴിഞ്ഞു. ശരീരത്തില്‍ കേടുപാട് സംഭവിച്ച അവയവം മാറ്റി, മറ്റൊന്ന് വച്ചുപിടിപ്പിക്കുന്ന ട്രാന്സ്പ്ലാന്റേഷന് ഇപ്പോള്‍ വിജയം കണ്ടുതുടങ്ങി. കണ്ണും വൃക്കയും കരളും ഒക്കെയിപ്പോള്‍ വിജയകരമായി മാറ്റിവയ്ക്കുന്നു.
ആറ് വര്‍ഷം മുമ്പാണ് അന്ന് അഞ്ചുവയസ്സുണ്ടായിരുന്ന അഭയ് കുമാര്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തുന്നത്. അന്നവന് മുഖമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് തിരിച്ചറിയാനാവാത്ത വിധം തകര്‍ന്നുപോയിരുന്നു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അതിനുകാരണമായത്. ആറന്മുളയില് വച്ചായിരുന്നു അപകടം.
തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു. അവിടെ നിന്ന് ആ കുഞ്ഞിനെ നേരെ എത്തിച്ചത് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍. അപകടം നടന്ന സ്ഥലത്തുനിന്നും പോലീസുകാര്‍ മുഖത്തിന്റെ ഓരോ ഭാഗങ്ങളും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിദഗ്ധരായ ഡോക്ടര്‍മാര്‍ അവയവങ്ങളെല്ലാം യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്തു. പത്ത് ദിവസം കൊണ്ട് അവയവങ്ങള്‍ പുനര്‍ജീവിച്ചു. മുഖത്തിന്റെ ആകൃതി ശരിയാക്കാനും പ്രവര്‍ത്തനസജ്ജമാക്കാനും രണ്ട് വിധത്തിലുള്ള സര്‍ജറി ആവശ്യമായിവന്നു. മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയ എന്നാണ് നഷ്ടമായ അവയവങ്ങള്‍ വീണ്ടും തുന്നിച്ചേര്‍ക്കുന്നതിന് പറയുന്ന പേര്.
പുനര്‍നിര്‍മാണ ശസ്ത്രക്രിയ പ്ലാസ്റ്റിക് സര്‍ജറിയിലെ ഒരു വിഭാഗമാണ്. മുച്ചുണ്ട്, മുച്ചിറി, അപകടം മൂലമുണ്ടാകുന്ന മുറിവുകള്‍, പൊള്ളലേറ്റുണ്ടാകുന്ന മുറിവുകള്‍ എന്നിവ പരിഹരിക്കുകയും അണുബാധ, കാന്‍സര്‍ എന്നിവയാല്‍ നശിച്ചുപോയ ത്വക്ക്, കലകള്‍ എന്നിവയെല്ലാം ശസ്ത്രക്രിയയിലൂടെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഒരു ഭാഗത്തെ ത്വക്ക് മറ്റൊരു ഭാഗത്ത് വച്ചുപിടിപ്പിക്കുന്ന സ്കിന്‍ ഗ്രാഫ്റ്റ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
മാറുന്ന സൗന്ദര്യസങ്കല്പം
സൗന്ദര്യമായാലും വൈരൂപ്യമായാലും അത് ദൈവം തരുന്നതാണ് എന്ന് വിശ്വച്ചിരുന്നവരില്‍ നിന്ന് കാലം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് സൗന്ദര്യമുണ്ടാക്കാന്‍ ഏത് വഴിയും സ്വീകരിക്കാന്‍ ഒരുക്കമുള്ളവരുടെ എണ്ണം കൂടുന്നു. സൗന്ദര്യവത്കരണം എന്നത് ചിലവേറിയ ഒന്നാണെന്നായിരുന്നു മുന്‍കാലങ്ങളിലെ ധാരണ.
ഇന്നത് മാറിവരുന്നു. പ്ലാസ്റ്റിക് സര്‍ജറിയില്‍ വിദഗ്ധരായ ധാരാളം പേര് ഇന്ന് രാജ്യത്തുണ്ട്. വിദേശങ്ങളില്‍ നിന്നുള്ളവരും ഇവിടെ ചികിത്സതേടിയെത്തുന്നു. സൗന്ദര്യ ശസ്ത്രക്രിയകള്‍ക്ക് ഇന്ത്യയില്‍ താരതമ്യേന ചിലവ് കുറവാണെന്നതാണ് കാരണം.
അടിമുടി സൗന്ദര്യത്തിന്
മുഖസൗന്ദര്യത്തിനായിരുന്നു ആളുകള്‍ ഏതാനും നാള് മുമ്പുവരെ അമിത പ്രാധാന്യം നല്‍കിയിരുന്നത്. മൂക്ക്, ചുണ്ട്, കണ്ണുകള്‍, ചെവികള്‍ ഇവയുടെ ആകൃതിയില്‍ മാറ്റം വരുത്തി സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നു ഒരുകാലത്ത് രീതി.
കണ്തടങ്ങള് ഇടിഞ്ഞുതൂങ്ങി കിടക്കുന്ന പ്രശ്നത്തിന് പരിഹാരമായി ബ്ലിഫറോപ്ലാസ്റ്റി ശസ്ത്രക്രിയ, പുരികം ഉയര്‍ത്തുന്നതിന് ബ്രോ ലിഫ്റ്റ്, ഉറക്കം തൂങ്ങിയതുപോലുള്ള കണ്ണുകളുടെ പ്രശ്നം പരിഹരിച്ച് ഊര്‍ജ്ജസ്വലതയുള്ള കണ്ണുകള്‍ക്കായി റ്റോസിസ് ശസ്ത്രക്രിയ ഇതൊക്കെ ആകര്‍ഷകമായ കണ്ണുകള്‍ക്ക് വേണ്ടിയുള്ളതാണ്.
ചുണ്ടിന് വലിപ്പം കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുണ്ട് സൗന്ദര്യചികിത്സയില്‍ പ്രാധാന്യം. മൂക്കിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് റൈനോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് ചെയ്യുന്നത്. മുഖത്തിന്റെ പുനരുജ്ജീവനത്തിനും സൗന്ദര്യചികിത്സയില്‍ പ്രാധാന്യമുണ്ട്. അയഞ്ഞ ത്വക്കിന് യുവത്വം നല്കുന്ന ഫെയ്സ് ലിഫ്റ്റ് സര്‍ജറി ഇതില്‍ പ്രധാനമാണ്. പ്ലാസ്റ്റിക് സര്‍ജറിയിലെ തന്നെ മറ്റൊരു വിഭാഗമാണ് കോസ്മെറ്റിക് സര്‍ജറി.
സൗന്ദര്യമെന്നാല്‍ മുഖസൗന്ദര്യം മാത്രമല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള സൗന്ദര്യത്തിനും പ്രാധാന്യം വന്നത്. ശരീരത്തിന് ആകൃതി വരുത്തുക എന്നതിലാണ് ഊന്നല്‍ കൊടുക്കന്നത്. സ്ത്രീയുടെ സൗന്ദര്യസങ്കല്പത്തില് മാറിടത്തിന് പ്രത്യേകസ്ഥാനമാണുള്ളത്. ഇന്ന് മാറിടത്തിന് വലിപ്പം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും ബ്രസ്റ്റ് ഓഗ്മെന്റേഷന്, ബ്രസ്റ്റ് റിഡക്ഷന്‍ എന്നീ കോസ്മെറ്റിക് സര്‍ജറികളിലൂടെ സാധിക്കുന്നു. കൊഴുപ്പടിഞ്ഞ് ആകൃതി നഷ്ടമായ വയര്‍, ആലിലപോലെ സുന്ദരമായ വടിവൊത്തതാക്കണമെങ്കില്‍ അബ്ഡൊമിനോപ്ലാസ്റ്റിയാണ് ചെയ്യുന്നത്.
വയര്‍, നിതംബം, തുടകള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പിനെ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ വലിച്ചെടുത്ത് കളയുന്നതിനാണ് ലൈപോസക്ഷന്‍ എന്ന് പറയുന്നത്. എന്തിനേറെ പറയുന്നു ശിരസ്സ് മുതല്‍ കാല്‍നഖം വരെയുള്ള ശരീരഭാഗങ്ങള്‍ക്ക് കോട്ടങ്ങള്‍ തീര്‍ത്ത് ഭംഗി വരുത്തുകയാണ് പ്ലാസ്റ്റിക് സര്‍ജറിയെന്ന വിപുലമായ വൈദ്യശാസ്ത്ര ശാഖയിലൂടെ.
വൈരൂപ്യം മാറ്റുക, വൈകല്യം മാറ്റുക ഇത് രണ്ടും രണ്ടാണ്. സാങ്കേതിക വിദ്യപുരോഗതി പ്രാപിച്ചതുകൊണ്ടാണ് റീ പ്ലാന്റേഷനും, ട്രാന്‍സ്പ്ലാന്റേഷനുമൊക്കെ സാധ്യമായത്. കണ്ണും കരളും വൃക്കയും മാത്രമല്ല, മരിച്ചയാളുടെ കൈപ്പത്തികള്‍ അടുത്തിടെ മറ്റൊരാളില്‍ വച്ചുപിടിപ്പിച്ചതും ഈ രംഗത്ത് ശ്രദ്ധേയനേട്ടമാണ്. ഭാവിയില്‍ ഇതിനുള്ള സാധ്യതകള്‍ കൂടുതലാണ്.
സര്‍ക്കാര്‍ നിയമങ്ങള്‍ കുറച്ച് കര്‍ശനമാക്കിയിരിക്കുകയാണ് ഇക്കാര്യത്തില്‍. വാഹനത്തിന്റെ സ്പെയര്‍ പാര്‍ട്ടുകള്‍ മാറ്റിവയ്ക്കുന്നതുപോലെയുള്ള പ്രക്രിയയാണിത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതൊരു വന്‍ വിപണിയായി മാറും. ഇത് എത്തരത്തില്‍ സമൂഹത്തെ ബാധിക്കും എന്നതും പരിഗണിക്കണം. നിയമം ശക്തമാക്കുന്നതിനൊപ്പം സഹായം ആവശ്യമായവര്‍ക്ക് അത് നല്‍കുകയും വേണം.
സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ അനിവാര്യമാണ്.ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട അവയവങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അപകടത്തില്‍ പെട്ടയാളെ വീണ്ടുമൊരു പരിക്കുണ്ടാകാത്ത വിധം ഏറ്റവുമടുത്ത ആസ്പത്രിയിലെത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കൈയോ കാലോ മറ്റ് അവയവങ്ങളോ അറ്റുപോയിട്ടുണ്ടെങ്കില്‍ ആ ശരീര ഭാഗം വൃത്തിയുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കണം. കവറിന് മുകളില്‍ ഐസ് കട്ടകള്‍ വയ്ക്കണം. പക്ഷെ ഐസും ശരീരഭാഗങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടാവരുത്. അറ്റുപോയത് വിരലുകളാണെങ്കില്‍ 12 മുതല്‍ 18 മണിക്കൂറിനുള്ളില്‍ തുന്നിച്ചേര്‍ക്കണം. കൈയുടെ പകുതിയാണ് അറ്റുപോയതെങ്കില്‍ ഏഴ് മണിക്കൂറിനുള്ളിലും മാംസഭാഗങ്ങളാണെങ്കില്‍ ശസ്ത്രക്രിയ കഴിയുന്നത്ര നേരത്തെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: