കല്‍പ്പറ്റ : പ്രവര്‍ത്തനമാരംഭിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പരാധീനതകളൊഴിയാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല. മൃഗസംരക്ഷണ മേഖലക്ക് പ്രത്യേക ഊന്നല്‍ നല്കി 2011ല്‍ പൂക്കോട് പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയിലാണ് ഇന്നും ആവശ്യത്തിന് ജീവനക്കാരും ഭൗതിക സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തനം തള്ളി നീക്കുന്നത്. വൈസ് ചാന്‍സലര്‍ ഇല്ലാത്തതിനാല്‍ സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലായ സ്ഥിതിയാണ്. ഒന്നര വര്‍ഷമായി വൈസ് ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
നിലവില്‍ മ്യൂസിയംസ് ആന്‍ഡ് സൂ ഡിപ്പാര്‍ട്ട്മെന്റില്‍ സൂ സെക്രട്ടറി അനില്‍ സേവ്യര്‍ ഐ.എ.എസിനാണ് സര്‍വകാലാ വി.സിയുടെ അധിക ചുമതല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ അഭാവം സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു്. വി.സി നിയമനത്തിന് സര്‍ക്കാര്‍ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നെങ്കിലും ഇതിനെതിരേ കോടതി സ്റ്റേ നല്‍കിയിരിക്കുകയാണ്.
കൂടാതെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകലാശാലക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങള്‍ ഒരുക്കാനും കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ നേരത്തെ തുടങ്ങിയ വെറ്ററിനറി കോളജിന്റെ സ്ഥല പരിമിതിയില്‍ നിന്നു കൊണ്ടാണ് സര്‍കലാശാല ഫാമും മൃഗ ചികിത്സാ സമുച്ചയവും ആറു ആസ്ഥാന ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. ഇതോടെ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച് നാലുകോടി രൂപ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കെട്ടിട നിര്‍മാണത്തിന് അനുമതിയുള്ള പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുങ്കെിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
സര്‍വകലാശാല രൂപീകൃതമായതിന് ശേഷം നാലു പുതിയ കോളജുകളും പുതിയ കോഴ്സുകളും ആരംഭിച്ചിരുന്നു. തുടര്‍ന്ന് അധ്യപകതൊഴിലാളി നിയമനങ്ങള്‍ നടന്നെങ്കിലും അനധ്യാപക വിഭാഗത്തില്‍ പുതിയ തസ്തികള്‍ അനുവദിച്ചിട്ടില്ല. കാര്‍ഷിക സര്‍വകലാശാലകളില്‍നിന്ന് 20 യൂനിറ്റുകള്‍ എടുത്താണ് വെറ്ററിനറി സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാരുടേയും തൊഴിലാളികളുടേയും 2011വരെയുള്ള പിഎഫ് വിഹിതം, ഒന്‍പതാം ശമ്പള പരിഷ്കരണകുടിശ്ശിക, യു ജിസി കുടിശ്ശിക ഉള്‍പെടെ 36 കോടിയോളം രൂപ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ല. 30കോടി രൂപയെങ്കിലും ലഭിച്ചാല്‍മാത്രമേ വെറ്ററിനറി സര്‍വകലാശാലയുടെ കുടിശ്ശികതീര്‍ത്ത് താ ത്ക്കാലികപരിഹാരം ഉണ്ടാക്ക ാന് കഴിയൂ. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഗവേഷണ അധ്യാപന വിജ്ഞാന വ്യാപനങ്ങള്ക്കായി പ്രവര്‍ത്തനം ആരംഭിച്ച വെറ്ററിനറി സര്‍വകലാശാലയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നഷ്ടം കൂടുതല്‍ വയനാട്ടുകാര്ക്കാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: