പന്തളം: ഏറെക്കാലമായി സിപിഎമ്മിലും എസ്ഡിപിഐയിലും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നവര്‍ സിപിഎമ്മുമായുള്ള ബന്ധമുപേക്ഷിച്ചതാണ് പന്തളത്ത് സംഘര്‍ഷത്തിനു കാരണമെന്ന് സൂചന.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സംഘര്‍ഷമുണ്ടാക്കുകയും കൊടിതോരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം മുന്നില്‍ നിര്‍ത്തിയിരുന്നത് എസ്ഡിപിഐയില്ക്കൂടി പ്രവര്‍ത്തിക്കുന്നവരെയായിരുന്നു.
പന്തളത്ത് സിപിഎം നടത്തുന്ന സംഘപരിവാര്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് അംഗബലം കൂട്ടുന്നതും ഇത്തരക്കാരായിരുന്നു. സിപിഎമ്മുമായുള്ള ബന്ധമുപേക്ഷിച്ചതാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ പ്രകോപിപ്പിച്ചതെന്ന് എസ്ഡിപിഐ നേതൃത്വവും ശരിവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: