കൽപ്പറ്റ:എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു.വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് വെൽഫയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രോ ത്സാഹന സമ്മാനം നൽകുന്നത്.ഇതിൽ വയനാട് ജില്ലയിൽ നിന്നുമായി രണ്ടായിരത്തോളം പേർ അംഗങ്ങളായുണ്ട്. വിവിധയിനം വായ്പകളും, ചിട്ടിക്ക് സമാനമായ വിവിധ സലകളുള്ള ഗ്രൂപ്പ് നിക്ഷേപ പദ്ധതികളും സംഘം നടത്തി വരുന്നുണ്ട്. വിവിധയിനം നിക്ഷേപ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.മുതിർന്ന പൗരൻമ്മാരുടെ ക്ഷേമത്തിനായി വിവിധങ്ങളായ പരുപാടികൾ ആസൂത്രണം ചെയ്തു വരുന്നതിന്റെ ഭാഗമായി സംഘാങ്ങളുടെ മക്കൾ,മക്കളുടെ മക്കൾ എന്നിവരിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി സംഘത്തിന്റെ ഓഫീസിൽ നിന്നും ഫോം പൂരിപ്പിച്ച് പഠിച്ച സ്കൂളിലെ അധികാരികളുടെ സാക്ഷി പത്രം സഹിതം ജൂൺ മുപ്പത് രണ്ടു മണിക്കുള്ളിൽ സമർപ്പിക്കണം .പത്രസമ്മേളനത്തിൽ കെ.കുഞ്ഞികൃഷ്ണൻ, പി.കെ.ഭാസപ്പൻ, രാജിവ് .സി തുടങ്ങിയവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് 9497408295 എന്നീ നമ്പറിൽ വിളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: