മാനന്തവാടി : മാനന്തവാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ക്യാഷര്‍ സഹീറിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത് .51,21.667 രൂപയാണ് ഇയാള്‍ തടിയത്
പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ക്യാഷര്‍ മലപ്പുറം വണ്ടുര്‍ ഇളവന്‍ പറമ്പില്‍ സഹീറാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍. പല തവണയായി ബാങ്കില്‍ നിന്നും. 51.21.667 രൂപ അപഹരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഹെഡ് ഓഫിസിലേക്ക് പണം അടക്കാന്‍ ബാങ്ക് മാനേജര്‍ ക്യാഷറായ സഹിറിനോട് ആവശ്യപ്പെടുകുകായിരുന്നു. ഉച്ചയായിട്ടും പണം അടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മാനന്തവാടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സര്‍വ്വീസിലിരിക്കെ അച്ചന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് 2000ത്തില്‍ സഹിറിന് ബാങ്കില്‍ ജോലി ലഭിച്ചത്. 2006 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മാനന്തവാടി ശാഖയില്‍ സഹിറ് ക്യാഷറായിരുന്നു. ഏന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പലരോടും പലിശക്ക് പണം വാങ്ങിയിരുന്നു എന്നും ഇതിന്റെ പലിശ നല്‍കനാണ്. പണമെടുത്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എ ന്നാല് കുടുതല്‍ അന്വേക്ഷണം നടത്തിയാല്‍ മാത്രമേ മറ്റ് ആര്‍ക്ക് ഏങ്കിലും ഇതില്‍ പങ്കുണ്ടോ ഏന്ന് അറിയുകയുള്ളയെന്നും പോലിസ് വ്യക്തമാക്കി. കല്‍പ്പറ്റ കോടതിയില്‍ ഹാജറാക്കിയ സഹിറിനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: