മേപ്പാടി: കര്‍ണാടക ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. റിപ്പണ്‍ പുതുക്കാട് ചിറക്കല്‍ മൊയ്തീന്-റംല ദമ്പതികളുടെ മകന് അക്ബര്‍ അലി (25) ആണ് മരിച്ചത്. ഇന്നലെ (ഞായറാഴ്ച) ഉച്ചയ്ക്ക് 12.30ഓടെ താഴെ അരപ്പറ്റയ്ക്കടുത്ത് തമിഴത്തി പാലത്തിലായിരുന്നു അപകടം. വടുവന്‍ചാല്‍ ഭാഗത്തേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: റഹ്മത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: