നാഗ്പുര്‍: ഓണ്‍ലൈന്‍ ഇലക്ട്രിക് ടാക്സി സര്‍വീസിനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 5,000 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കള്‍ തങ്ങളുടെ സര്‍വീസില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതോടെ 2019 ആകുമ്പോഴേയ്ക്കും മാസംതോറും അയ്യായിരം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
നാഗ്പൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന പദ്ധതി തുടങ്ങിയത്. കാര്‍, ബസ്സ്, ഓട്ടോറിക്ഷ തുടങ്ങി 200 ഇലക്ട്രിക് വാഹനങ്ങളാണ് നാഗ്പുരില്‍ സര്‍വീസ് നടത്തുന്നത്.
നിലവില്‍ മഹീന്ദ്ര ഓരോ മാസവും 400 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതിമാസ ഉല്‍പ്പാദനം 5,000 വരെയായി വര്‍ധിപ്പിക്കും. 400 യൂണിറ്റില്‍നിന്ന് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പ്രതിമാസ ഇലക്ട്രിക് വാഹന ഉല്‍പ്പാദനം 800-1000 ആയി ഉയര്‍ത്തും.
പ്രതിമാസം 5,000 വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് വലിയ തോതില്‍ നിക്ഷേപം നടത്തുമെന്നും പവന് ഗോയങ്ക വ്യക്തമാക്കി. നാഗ്പുരിന് സമാനമായ പദ്ധതികള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ശേഷി വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: