ചെന്നൈ: തലൈവർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കരികാലനിൽ വ്യഖ്യാത ഹിന്ദി സിനിമാ നടൻ നാനാ പടേകർ അഭിനയിക്കുന്നു. ഇതിനു പുറമെ ദേശീയ അവാർഡ് ജേതാവ് സമുദ്രക്കനിയും മുഖ്യ കഥാപാത്രത്തിൽ എത്തുന്നുണ്ട്. പാ രജഞ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രം മുംബൈയിലാണ് ചിത്രീകരിക്കുന്നത്.
ഹ്യൂമ ഖുറേഷി നായികയാകുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷ് നേരത്തെ പുറത്ത് വിട്ടിരുന്നു. മുംബൈയിലെ അധോ ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാലാ കരികാലൻ. മുംബൈയിലെ ധാരവിയിൽ തമിഴ് ജനത അനുഭവിക്കുന്ന ദുരിതങ്ങളെ ഉന്മൂലനം ചെയ്യാൻ എത്തുന്ന അധോ ലോക നായകന്റെ റോളാണ് രജനിക്കുള്ളത്.
ചിത്രത്തിൽ രജനി ചെയ്യുന്ന വേഷം മുംബൈയിലെ പഴയകാല ഡോൺ ഹാജി മസ്താന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പരക്കം പറച്ചിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: