Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധർമ്മവും അധർമ്മവും തിട്ടപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 06:38 pm IST
in Samskriti

അടുത്ത രംഗം കോഴിക്കോട്ടാകട്ടെ. അവിടെ തീവ്രവാദിയായ ഒരു ഹിന്ദുവുണ്ടായിരുന്നു. സന്ദര്‍ശകരോടെല്ലാം മുസ്ലിംലീഗിന്റെ വിഭജനവാദം വകുപ്പെണ്ണി പറയും- വയസ്സായെങ്കിലും ഓര്‍മ്മപ്പിശകില്ല. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വിവേകാനന്ദസ്മാരകസമിതിയുടെ പ്രവര്‍ത്തകര്‍ ചെന്നു. സ്മാരകം നിര്‍മ്മിക്കുന്നതിന് സംഭാവന ചോദിച്ചു. ”ഇന്നലെയാണ് മുസ്ലിംലീഗാപ്പീസിന്റെ നിര്‍മാണത്തിനുവേണ്ടി ബാഫക്കി തങ്ങള്‍ നേരിട്ടുവന്ന് സംഭാവന മേടിച്ചത്” എന്നു തുകയും പറഞ്ഞു ഇരുപത്തിയഞ്ച് രൂപ നീട്ടി. ‘തങ്ങള്‍ക്ക് കൊടുത്തതെങ്കിലും ഞങ്ങള്‍ക്കും പ്രതീക്ഷിച്ചുകൂടെ’ എന്നായി സന്ദര്‍ശകര്‍. ‘അതു ഞാനാണ് തീരുമാനിക്കേണ്ടത്- നിങ്ങളുടെ ഉപദേശം വേണ്ട എന്നാക്രോശിച്ച് അദ്ദേഹം നീട്ടിയ കൈ പിന്നോട്ടു വലിച്ചു. സദ്ഗുണ വൈകൃതമെന്നല്ലാതെ എന്തു പറയാന്‍.

ഇന്ന് ബാഫക്കി തങ്ങളും പോയി, വ്യവസായിയും പോയി, ശിലാസ്മാരകത്തിന്റെ ഏകനാഥ റാനഡേയും പോയി. ലീഗാപ്പീസും ശിലാസ്മാരകവുമുണ്ട്. എന്നാല്‍ താന്‍ തീവ്രമായി അനുകൂലിച്ചിരുന്ന ഹിന്ദുപക്ഷം പണിത വിശിഷ്ട സ്മാരകത്തില്‍ തീവ്രവാദിയുടെ വകയായി ഒരുപിടി മണല്‍പോലുമില്ല. മാതൃഭൂമി വെട്ടിമുറിച്ച പാപം വച്ചുകൊടുത്ത ലീഗിന്റെ ആഫീസ്‌കെട്ടിടത്തില്‍ ഒരു ടണ്‍ കമ്പിയുണ്ടുതാനും.

വിദ്യാദാനത്തിന്റെ പേരില്‍ കോളേജ് പണിയാന്‍ നൂറോളം ഏക്കര്‍ ഭൂമി ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കു കൊടുത്ത ദേവസ്വമുണ്ട് കേരളത്തില്‍. കോളേജിന്റെ കൂടെ കൂറ്റന്‍ പള്ളികളും അവര്‍ ആ വളപ്പില്‍ പൊക്കിക്കഴിഞ്ഞു. ഇനിയിപ്പോള്‍ ദേവസ്വക്കാര്‍ ഒരു കാണിക്കമണ്ഡപം കെട്ടാന്‍ കാല്‍ സെന്റ് ചോദിച്ചാല്‍ അവര്‍ തരുമെന്നു കരുതുന്നുണ്ടോ? ഇതാണ് ദാനശീലത്തിന്റെ കഥ. എന്നാല്‍ ബുദ്ധിപൂര്‍വം പെരുമാറിയ അവസരങ്ങളും ഉണ്ട്. 11-ാം നൂറ്റാണ്ടില്‍ സോമനാഥം ആക്രമിച്ച് മുഹമ്മദ് ഗസനി തിരിച്ചുപോകുമ്പോള്‍ ഒരു ഹിന്ദു പ്രകടിപ്പിച്ച മേനാഭാവം വകതിരിവ് നശിച്ചിട്ടില്ല എന്നു കാണിക്കുന്നതായിരുന്നു. അതിനെക്കുറിച്ച് മിനാജ് എന്ന മുസ്ലിം ചരിത്രകാരന്‍ പറയുകയാണ്: വഴികാട്ടികള്‍ക്കുവേണ്ടി ആവശ്യപ്പെട്ടപ്പോള്‍ ഒരു ഹിന്ദു സമ്മതിച്ചു മുന്നോട്ടുവന്നു. അയാള്‍ക്ക് പിന്നില്‍ കുറേനേരം ഗസനിയുടെ സൈന്യം മുന്നോട്ടുനീങ്ങി.

കുറെദൂരം പോയപ്പോള്‍ സൈനികര്‍ക്ക് ദാഹിച്ചു തുടങ്ങി. സുല്‍ത്താന്‍ വഴികാട്ടിയെ വിളിച്ചുവരുത്തി വെള്ളം എവിടെ കിട്ടുമെന്ന് തിരക്കി. അത് അടുത്തെങ്ങുമില്ലായിരുന്നു. അയാള്‍ മറുപടി പറഞ്ഞു: ‘എന്റെ ആയസ്സു മുഴുവന്‍ എന്റെ സോമനാഥ ദേവനുവേണ്ടി ഉഴിഞ്ഞുവെച്ചവനാണ് ഞാന്‍; താങ്കളെയും താങ്കളുടെ സൈന്യത്തെയും ഈ മരുഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു; വെള്ളം ഒരിടത്തും കിട്ടുകയില്ല; നിങ്ങളെല്ലാവരും നശിക്കട്ടെ’ സുല്‍ത്താന്‍ അയാളെ കൊല്ലാന്‍ കല്‍പ്പിച്ചു. (ഠമയമൂമേചമശെൃശ ഋഹഹശീ േ& ഉീംീെി ഢീഹ കക ജജ 47475) വെള്ളം ദാഹിക്കുന്നവരെ ചതിക്കുക! എന്തൊരു അധര്‍മം, പാപം! എന്നാലും അയാള്‍ അതു ചെയ്തു. എന്തിനുവേണ്ടി? തന്റെ ധര്‍മമന്ദിരം കൊള്ളയടിച്ച അധര്‍മിയെ, പാപിയെ ശിക്ഷിക്കാന്‍.

ശരണംപ്രാപിച്ച പ്രാവിനെ കൈവിട്ടു കൊല്ലിക്കണോ, തീറ്റ തേടിവന്ന കഴുകനെ പട്ടിണിയിട്ട് കൊല്ലിക്കണോ എന്ന ധര്‍മസങ്കടത്തില്‍പ്പെട്ട ശിബിയോട് പ്രാവിന്റെ രൂപത്തിലുള്ള ദേവേന്ദ്രന്‍ പറയുകയാണ് ‘മഹാരാജാവേ ഉച്ചനീചത്വം നോക്കി ധര്‍മവും അധര്‍മവും തിട്ടപ്പെടുത്തുക. ഉച്ചമായത് ധര്‍മം-അതു പാലിക്കുക.’

ഗുരുലാഘവമാദായ ധര്‍മാളധര്‍മ വിനിര്‍ണയേ

യതോ ഭൂയാംസ്തതോ രാജന്‍ കുരുഷ്വ ധര്‍മനിശ്ചയം

(വന. 131)

ഈ മാനദണ്ഡമനുസരിച്ച് സോമനാഥഭക്തന്‍ ധര്‍മമനുഷ്ഠിക്കുകയാണ് ചെയ്തത്.

ഇതേ മാനദണ്ഡം വെച്ചാണ് മഹാത്മാഗാന്ധി ഇഹലോകവാസം െവടിയുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് സര്‍ദാര്‍ പട്ടേലുമായുണ്ടായി എന്നു പറയപ്പെടുന്ന അസുഖകരമായ അഭിപ്രായവ്യത്യാസത്തെ നോക്കിക്കാണേണ്ടത്. അതിനെ വിലയിരുത്താന്‍ നാമെല്ലാവരും വര്‍ഷങ്ങള്‍ പിന്നില്‍ പോകേണ്ടതുമാണ്. ആശക്കും പ്രത്യാശക്കും വിപരീതമായി, സഹോദരന്മാര്‍ തമ്മിലുള്ള പങ്കിടലായിരുന്നില്ല വിഭജനം. പാക്കിസ്ഥാനികളുടെ പ്രാണപ്രേരണ ഇന്ത്യന്‍ വിരോധവും ഹിന്ദുവിരോധവുമായിരുന്നു. കിട്ടിയതു പോരാതെ പൂര്‍വ-പശ്ചിമ പാക്കിസ്ഥാന്‍ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഭാരതത്തിന്റെ മാറില്‍ ഒരു ഇടനാഴിക്കുവേണ്ടി അവകാശവാദം ഉന്നയിക്കുകയായിരുന്നു ജിന്ന. ലാഹോര്‍, റാവല്‍പിണ്ടി, നവഖാലി എന്നിവിടങ്ങളിലെ കൊടുംകൊലയുടെ ചോരച്ചൂര് മൂക്കില്‍ തുളച്ചുകയറുകയായിരുന്നു.

കിട്ടിയ കോപ്പും കുരുക്കളും ചേര്‍ത്ത് കശ്മീര്‍ പിടിച്ചടക്കാന്‍ പാക്കിസ്ഥാന്‍ പടയിറക്കിയ സമയമായിരുന്നു. ഇതിനെല്ലാം പുറമെ ‘ചിരിച്ചു നേടി. പാക്കിസ്ഥാന്‍ പൊരുതിയെടുക്കും ഹിന്ദുസ്ഥാന്‍’ എന്ന് പാക്ജനത മുദ്രാവാക്യം മുഴക്കിയിരുന്ന കാലമായിരുന്നു. ഒറ്റവാചകത്തില്‍ പാക്കിസ്ഥാന്‍ ഭാരതത്തിന്റെ ശത്രുവായി സ്വയം കരുതിയിരുന്നു. അതിനെ അങ്ങനെതന്നെ കരുതുകയായിരുന്നു ഉരുക്കുമനുഷ്യനായ ആഭ്യന്തരമന്ത്രി ചെയ്തത്. ശത്രുവിനെ ബലപ്പെടുത്താതിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലോകാനുഗതകര്‍ത്തവ്യം. ഈ സമയത്താണ് പാക്കിസ്ഥാന് ഏകപക്ഷീയമായി 55 കോടി രൂപ കൊടുക്കാന്‍ ഗാന്ധിജി ശാഠ്യം പിടിച്ചത്. അവര്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ ധനം അഭയാര്‍ത്ഥികള്‍ വിട്ടുപോന്ന വകയ്‌ക്കു ഇങ്ങോട്ടു തരാനുണ്ടായിരുന്നു. അതൊന്നും പരിഗണിക്കാതെ ഗാന്ധിജി 55 കോടി കൊടുപ്പിക്കാന്‍ ഉപവാസം പ്രഖ്യാപിച്ചു. സര്‍ക്കാരിന് വഴങ്ങേണ്ടിവന്നു.

മഹാത്മജി സത്യവാദിയായ ഒരു സിദ്ധനായിരിക്കാം. എന്നാല്‍ രാജനീതിയുടെ ക്ഷേത്രത്തില്‍ അദ്ദേഹം അവിടെ അമ്പേ പരാജയപ്പെട്ടു. തന്ത്രപരമായ പാപ്പരത്തം തിരതല്ലിയ ഈ കടുംപിടിത്തം നഗ്‌നമായ സദ്ഗുണ വൈകൃതമായിരുന്നു. അതിനു കനത്ത വിലയും നാം കൊടുക്കേണ്ടിവന്നു. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഹൈദരാബാദിലെ പോലീസ് നടപടിക്ക് അദ്ദേഹം അനുവാദം കൊടുക്കുകയില്ലായിരുന്നു എന്നു പറയുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ

‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.