മുംബൈ:; ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് ടാക്സിന് കാറുകളുടെ സര്‍വ്വീസ് തുടങ്ങി. നാഗ്പ്പൂരിലാണ് തുടക്കം. ഓല സര്‍വ്വീസാണ് പുതിയ, അന്തരീക്ഷ മലിനീകരണമില്ലാത്ത സര്‍വ്വീസ് തുടങ്ങിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
200 ടാക്സികളാണ് ആദ്യ ഘട്ടത്തില്‍. മഹീന്ദ്രയാണ് നൂറ് ഇ20 കാറുകള്‍ നിര്‍മ്മിച്ചുനല്‍കിയത്.കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ് 100 ഇ റിക്ഷകളും നിര്‍മ്മിച്ചു. ഇലക്ട്രിക് ചാര്‍ജിങ്ങ് സ്റ്റേഷനുകളും നിര്‍മ്മിക്കും. ആദ്യ ചാര്‍ജിങ്ങ് സ്റ്റേഷന് നാഗ്പ്പൂര്‍ വിമാനത്താവളത്തിനു സമീപം തുറന്നു.മൊത്തം നാലു സ്റ്റേഷനുകളാണ് ഇപ്പോള്‍ തുടങ്ങിയത്. നാലിടത്തുമായി 53 ചാര്‍ജ്ജിങ്ങ് പോയന്റുകളുണ്ട്.
കൂടുതല്‍ ഇലക്ട്രിക ്കാറുകള് ഇന്ത്യ ഉല്പ്പാദിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യ പ്രതിവര്‍ഷം 40,000 കോടിയുടെ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. വൈദ്യുതി, സൗരോര്‍ജ്ജം, എഥനോള്‍, എല്‍എന്‍ജി തുങ്ങിയ ഇന്്ധനങ്ങളിലേക്ക് ഇന്ത്യ മാറിയാല്‍ ഇത്രയും രൂപ ലാഭിക്കാന്‍ കഴിയും. ഗഡ്കരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: