തിരുവല്ല: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ പ്രഹസനമായതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചരോഗ ഭീഷണിയിലായി. നിലവില്‍ വിവിധ ഇടങ്ങളില്‍ തുടക്കമിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംവിധാനമില്ല.
വൈറല്‍പ്പനിക്കു പുറമേ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ കൊതുകിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നുവെന്ന വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ പഠനത്തിനനുസരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടില്ലെന്നാണ് സൂചന. ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളില്‍ പ്രതിദിനം നൂറുകണക്കിന് ആളുകള്‍ പനിയ്ക്ക് ചികിത്സതേടി എത്തുന്നുണ്ടെന്നാണ് വിവരം. സാമൂഹികാരോഗ്യകേന്ദ്രം, പ്രൈമറി ആരോഗ്യ കേന്ദ്രം തുടങ്ങിയ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. അപ്പര്‍കുട്ടനാട്ടിലെ സ്വകാര്യആശുപത്രിയില്‍ പനിബാധിതരെ ചികിത്സിച്ച സ്പെഷലിസ്റ്റ് ഡോക്ടര്‍ക്കും കടുത്ത വൈറല്‍പ്പനി പിടിപെട്ടിരുന്നു. ഡെങ്കിയടക്കം കൊതുക് പരത്തുന്ന രോഗങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് വെക്ടര്‍ കണ്ട്രോള് യൂണിറ്റ് മമുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പഠനത്തിലേര്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിബാധിക്കുകയും ചെയ്തു.പത്തനംതിട്ട നഗരസഭയില്‍ 75 തിരുവല്ലയില്‍ 62 എന്നീ നിലകളിലായിരുന്നു കൊതുക് സാന്ദ്രതയുടെ തോത്.
2007ല്‍ കൊതുകിനെ തുരത്താന്‍ പട്ടാളത്തെയിറക്കിയ ജില്ലയാണ് പത്തനംതിട്ട.എന്നിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണ് പകര്‍ച്ച വ്യാധി ഭീഷണി മാറാതെ നില്‍ക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മണ്‍സൂണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊതുക് നിവാരണം എങ്ങുമെത്താതത് ഭീഷണിയാകുമെന്നുറപ്പാണ്.ജില്ലയിലൊരിടത്തും കാര്യമായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. കേവലം മാലിന്യ നിര്‍മ്മാര്‍ജ്ജനം മാത്രമാണ് ശുചീകരണമെന്ന് ധരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ പകര്‍ച്ച വ്യാധി വ്യാപനത്തിനെതിരായുള്ള പ്രതിരോധ നടപടികള്‍ തുടരാത്തതും രോഗം പടരുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചെറുകോല്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി,ഇരവിപേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്ത ബാധയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്.
പത്തനംതിട്ട ജില്ലയില്‍ വിവിധ ആശുപത്രികളില്‍ പനിബാധിതരുടെ എണ്ണവും വളരെ കൂടുതലായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളിജുകളില്‍ അടക്കം പതിനായിരത്തോളം ആളുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ ചികിത്സതേടിയാതായാണ് കണക്കുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: