പത്തനംതിട്ട: കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷം ജില്ലയില്‍ 365 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നവീകരണവും പുതിയ അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പാക്കിയ ദിശ 2017 പദ്ധതിയിന്‍കീഴിലാണ് പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷി, മുതിര്‍ന്ന പൗരന്മാര്, ന്യൂനപക്ഷ വിധവകള്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്പെടത്തക്കവിധമാണ് പുതിയ അയല്‍ക്കൂട്ടങ്ങള്‍ പുതിയ 10 പദ്ധതികള്‍ക്കാണ് കുടുംബശ്രീ ജില്ലയില്‍ തുടക്കമിട്ടത്.
സ്വയംപര്യാപ്ത ഗ്രാമം, മാലിന്യമുക്ത പത്തനംതിട്ട, അഗതിരഹിത പത്തനംതിട്ട, പരിസ്ഥിതി സൗഹൃദ പത്തനംതിട്ട, ഭിന്നശേഷിക്കാര്‍ക്കുള്ള കൈത്താങ്ങ്, വയോജന സംരക്ഷണത്തിനുള്ള എന്റെ മുത്തശ്ശനും മുത്തശ്ശിയും പദ്ധതി, അവയവ ദാനത്തിനുള്ള എന്റെ അവയവം എനിക്കുശേഷം പദ്ധതി, അര്‍ബുദ രോഗം തടയുന്നതിനുള്ള സ്വാസ്ഥ്യം പദ്ധതി, കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പൊലിവ് പദ്ധതി എന്നിവയാണ് കുടുംബശ്രീ ഏറ്റെടുത്ത പദ്ധതികള്‍.
ഗുണനിലവാരമുള്ള ഭക്ഷണം മിതമായ വിലയ്ക്ക് ആളുകള്‍ക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കഫേ കുടുംബശ്രീ യൂണിറ്റികള്‍ ആരംഭിച്ചു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2.84 ലക്ഷം രൂപ ചെലവഴിച്ച് 95 പേര്‍ക്ക് പരിശീലനം നല്കി.
മധുരം തേനീച്ച വളര്‍ത്തല്‍ പദ്ധതി പ്രകാരം 154 സംരംഭകര്‍ക്ക് 462 തേനീച്ച കോളനികള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ 3.6 ലക്ഷം രൂപ ചെലവഴിച്ച് കുടുംബശ്രീ വാങ്ങി നല്കി. തേനിന്റെ സംസ്കരണത്തിനും പായ്ക്കിംഗിനുമുള്ള യൂണിറ്റ് കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. ആടു ഗ്രാമം പദ്ധതിയില്‍ 305 ഗുണഭോക്താക്കള്‍ക്ക് 30.5 ലക്ഷം രൂപ സബ്സിഡി നല്കി. ജില്ലയില്‍ ആകെയുള്ള 9655 അയല്‍ക്കൂട്ടങ്ങളില്‍ 8211 അയല്‍ക്കൂട്ടങ്ങളെ ബാങ്കുകളുമായി ബന്ധിപ്പിക്കുകയും ഇവര്‍ക്ക് 84 കോടി രൂപ ബാങ്ക് വായ്പ ലഭ്യമാക്കുകയും ചെയ്തു.
ബാങ്കുകള്‍ക്ക് പുറമേ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 1.53 കോടി രൂപയും അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പയായി അനുവദിപ്പിക്കുന്നതിനു കഴിഞ്ഞു. ജില്ലയിലെ 56 അയല്‍ക്കൂട്ടങ്ങള്‍ക്ക് 8.40 ലക്ഷം രൂപയും ആറ് സ്പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് 60000 രൂപയും റിവോള്‍വിംഗ് ഫണ്ട് നല്കി.
14 സി.ഡി.എസുകള്‍ക്ക് 90 ലക്ഷം രൂപ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് 70000 രൂപ വള്‍നറബിലിറ്റി റിഡക്ഷന്‍ ഫണ്ടും നല്കി. പലിശ സബ്സിഡിയായി 4024 അയല്‍ക്കൂട്ടങ്ങള്‍ക്ക് 1.25 കോടി രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: