ഭീകര സംഘടനകള്‍ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് ഭീഷണിയായി തീരുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും അധികം ചര്‍ച്ചാവിഷയമാകുന്നത്. സിറിയയിലും ഇറാഖിലും ഐഎസ് ഭീകരരുടെ ശക്തി കുറഞ്ഞു വരുന്നു എന്നത് വസ്തുതയാണെങ്കിലും ഇവരുടെ സ്ലീപ്പര്‍ സെല്ലുകള്‍ അല്ലെങ്കില്‍ ജിഹാദികള്‍ ലോകമാനം ആക്രമണ പരമ്പരകള്‍ ക്ഷണിക നിമിഷങ്ങള്‍ക്കുള്ളില്‍ നടത്തുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് യുകെയിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്ക് ഇടയില്‍ നടന്ന ചാവേര്‍ ബോംബാക്രമണം. നിരവധിപ്പേര്‍ക്കാണ് ഈ സ്ഫോടനത്തില്‍ ജീവന് നഷ്ടപ്പെട്ടത്.
സത്യത്തില്‍ ഇവിടെ ഉരുത്തിരിയുന്ന വലിയ ഒരു ചോദ്യമുണ്ട്. എങ്ങനെ തീവ്ര ഇസ്ലാമിക ഭീകര സംഘടനകള്‍ യൂറോപ്പിന്റെ മണ്ണിലും ആക്രമണ പരമ്പരകള്‍ നടത്താന്‍ കെല്‍പ്പ് നേടുന്നു. ലോകത്തിലെ സ്വപ്ന നഗരങ്ങള്‍ എന്ന് വിശ്വസിക്കുന്ന യൂറോപ്പ് ഭൂഭാഗങ്ങളിലും ഐഎസ് എന്ന കറുത്ത ചെകുത്താന്മാര് കാലു കുത്തിയിരിക്കുന്നു.
2011ല്‍ സിറിയയില്‍ അറബ് വസന്തത്തിന് ബാഷര്‍ അല്‍ അസദ് എന്ന അഭിനവ ഹിറ്റ്ലര്‍ തന്നെ കാരണക്കാരനായതു മുതല്‍ തുടങ്ങിയതാണ് സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം. ഇക്കൂട്ടത്തില്‍ ആര് ഭീകരര്‍, ആരാണ് അഭയാര്‍ത്ഥി എന്ന് തിരിച്ചറിയുക കഠിനമായ സംഗതിയാണ്. ഇത്തരത്തില്‍ സിറിയ, ഇറാഖ്, ലിബിയ, വടക്കു പടിഞ്ഞാറന്‍ മൊറാക്കോ, ലെബനന്, മുസ്ലീം തീവ്രപക്ഷ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് പേരാണ് അഭയാര്‍ത്ഥി എന്ന പേരില്‍ യൂറോപ്പിലെത്തുന്നത്.
2011നു ശേഷമുള്ള യൂറോപ്പിലെ ഭീകരാക്രമണ പരമ്പരകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഫ്രാന്‍സിലും, ബെല്‍ജിയത്തിലും, ജര്‍മനിയിലും യുകെയിലുമെല്ലാം ഭീകരര്‍ക്ക് ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ സാധിച്ചു. ഇതിനു പിന്നിലെല്ലാം അഭയാര്‍ത്ഥി രാജ്യങ്ങളില്‍ നിന്നും കടല്‍ കടന്നെത്തിയവരായിരുന്നു. അഭയാര്‍ത്ഥികളെന്ന പേരില്‍ യൂറോപ്പിലേക്കെത്തുന്ന ഇക്കൂട്ടര്‍ സാധാരണക്കാരുടെ ജീവിതം കൂടിയാണ് ഇല്ലാതാക്കുന്നത് ഇതിനു പുറമെ യൂറോപ്പിനെ ചോരക്കളമാക്കാനും ഇവര്‍ ശ്രമിക്കുന്നു.
യൂറോപ്പിലെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. അഭയാര്‍ത്ഥികളെയും, ഭീകരരെയും തിരിച്ചറിയാന്‍ സാധിക്കാതെ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിടുന്ന അവസ്ഥ വരെ എത്തി. ഇതിനു പുറമെ മെഡിറ്ററേനിയന്‍ കടലല് അഭയാര്‍ത്ഥികളുടെ ശവശരീരങ്ങളാല്‍ നിറയുകയും ചെയ്യുന്നു. സത്യത്തില്‍ ഭികരവാദത്തിന്റെ ദുഷിപ്പ് പരപ്പ് മെഡിറ്ററേനിയന്‍ കടലിനേക്കാള്‍ അനന്തരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: