പാലക്കാട് : ഇതിഹാസങ്ങളും പുരാണങ്ങളും നൂലില്‍കോര്‍ത്ത പൂമാലപോലെയാണെന്ന് സ്വാമി ഉദിത് ചൈതന്യ.
വടക്കന്തറ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇവയില്‍ ആഴത്തിലുള്ള പഠനമോ പരിചയമോ ഇല്ലാത്തവരാണ് ഇതിനെ അപഹസിക്കുന്നത്.
ഇതിന്റെ മഹത്വമറിയാതെ വിമര്‍ശിക്കുന്നവര്‍ അല്പജ്ഞാനികളാണ്. യുക്തിയും ബുദ്ധിയും ശാസ്ത്രീയതയും ചിന്തയില്‍ വച്ചു പുലര്‍ത്തിയാല്‍ സ്വയം തരംതാഴുന്നതിനെ ഇല്ലാതാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സിനിമകളിലും സീരീയലുകളിലും പറയുന്ന പലതും ആലങ്കാരികമാണെങ്കിലും ആ കഥക്കുപിന്നില് ഏതെങ്കിലും സംഭവവുമായി ചെറിയ ബന്ധമെങ്കിലും ഉണ്ടാകും.
അല്പജ്ഞാനത്തെ പാണ്ഡിത്യമായി കരുതുന്നവരുടെ അഭിപ്രായങ്ങളെ അവഗണിച്ചില്ലെങ്കില്‍ സംസ്ക്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സ്വാമിജി മുന്നറിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: