പാലക്കാട്: കര്‍ഷക പെന്ഷന് 5000 രൂപയായി വര്ദ്ധിപ്പിക്കണമെമ്മ് ദേശീയ കര്‍ഷക സമാജം വാര്‍ഷിക ജനറല്‍ബോഡി സംസ്ഥാന സര്‍ക്കാരിനോട ആവശ്യപ്പെട്ടു.
ഇപ്പോള്‍ നല്‍കുന്നത് കേവലം 600 രൂപയാണ് അതാകട്ടെ മാസങ്ങളായി കുടിശികയുമാണ്. കാലവര്‍ഷം ദുര്ബലാമാകുകയും തുലാവര്‍ഷം ചതിക്കുകയും ചെയ്തതോടെ നെല്‍ കൃഷി നശിക്കുകയും മറ്റു കാര്‍ഷിക വിളകള്‍ നാശത്തിന്റെ വക്കിലുമാണ് അതിനാല്‍ നഷ്ടപരിഹാരമായി ഏക്കറിന് 40000 രൂപ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരന് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പി.വി.ചാമുക്കുട്ടന്‍, എ.എന്‍.ജയരാജന്, പി.സിശിവനാരായണന് എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: കെ.എ.പ്രഭാകരന്(പ്രസിഡന്റ്), വി.വിജയരാഘവന്, സി.കെ.രാമദാസ്, കെ.എ വിജയരാഘവന് (വൈസ് പ്രസിഡന്റ്), മുതലാംതോട് മണി( ജനറല്‍ സെക്രട്ടറി), സി.എസ്.ഭഗവല്‍ദാസ്, എസ്.സുരേഷ്, എ.ബി.അരവിന്ദാക്ഷന് (ജോ.സെക്രട്ടറി), ഡി.വിജയകുമാര്‍(ഖജാന്‍ജി), കെ.എ.രാമകൃഷ്ണന്(ഓഡിറ്റര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: