മകളെ പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന അപൂര്‍വം ചില അമ്മമാരെങ്കിലുമുണ്ട്. അവരെ നമ്മള് അമ്മയായോ സ്ത്രീയായോ കണക്കാക്കാറില്ല. എന്നാല്‍ പ്രണയിക്കാന്‍ സമ്മതിക്കാത്ത അമ്മയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നമ്മളെന്താ വിചാരിക്കുക. കഴിഞ്ഞ ദിവസം ഒരു മകള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് പ്രണയിക്കാന്‍ അമ്മ അനുവദിക്കുന്നില്ലെന്നാണ്.
ഇത്തവണ പോലീസാണ് പുലിവാലു പിടിച്ചത്. ഇങ്ങനെയൊരു കേസ് അവര്‍ മുന്‍പ് കകെകാര്യം ചെയ്തിട്ടില്ല. ഒരുവിധം കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിട്ടും അമ്മയ്ക്കൊപ്പം പോകാന്‍ അവസാന നിമിഷംവരെ പോകാന്‍ കുട്ടി തയ്യാറായില്ല. ഒടുക്കം മനാമനസോടെ പോകേണ്ടി വന്നു. കുട്ടിക്കാലം മുതലേ ചെറുപ്പക്കാരനുമായുള്ള പ്രണയമാണത്രെ. മുകളിലും താഴെയും മറ്റു രണ്ടുപെണ്‍കുട്ടികളുണ്ട്. അമ്മ നല്ലതിനു വേണ്ടിയാണ് ഇതു പറയുന്നതെന്നാണ് അവരുടെ അഭിപ്രായം. തനിക്കുമാത്രമായി ഒരു തീരുമാനം എടുക്കാനാവില്ല. വിദേശത്തുള്ള ഭര്‍ത്താവുംകൂടി വരണമെന്ന് അമ്മ.
അമ്മയ്ക്ക് മകളെക്കാളും ഇന്നത്തെ പ്രണയത്തെക്കുറിച്ചറിയാം. വെറുടെ പരുന്തുംകാലില്‍ പോകാന്‍ സ്വന്തം മകളെ അമ്മ സമ്മതിക്കുമോ. ഇന്നു നടക്കുന്ന കൂടുതല്‍ പീഡനവും പ്രണയത്തിന് പേരില്‍ തന്നെയാണ്. അല്ലെങ്കില്‍ പരസ്പരം ശരീരമറിയാനുള്ള എളുപ്പ വഴിയായിട്ടുണ്ട് പ്രണയം. ഇതിന്റെ പരിണതിയാണ് വിവാഹ വാഗ്ദാനം നല്കി പീഡനം. വിവാഹം ചെയ്യാമെന്നു പറയുമ്പോള്‍ നല്‍കാനുള്ളതാണോ സ്ത്രീ ശരീരം. അങ്ങനെ ഇല്ലാത്തൊരുറപ്പില് എല്ലാത്തിനുമ സമ്മതിക്കുന്നു. വിവാഹ വാഗ്ദാനം പൊളിയുമ്പോള്‍ അതു പീഡനമായി മാറുന്നു.
ജീവിതം പ്രണയത്തിനുള്ളതാണെന്നും പ്രണയമായാല്‍ എല്ലാമായെന്നും ഇന്നത്തെ ചെറുപ്പം പക്വതയില്ലാതെ വിചാരിക്കുകയാണ്. ചിലര്‍ക്കാകട്ടെ പ്രണയം വേറെ ജീവിതം വേറെ. വിവാഹത്തിനു മുന്‍പ് ഒന്നു പ്രണയിക്കാത്ത ആണും പെണ്ണുമുണ്ടോ എന്നു ചോദിച്ചേക്കാം. വിവാഹത്തിനു മുന്‍പ് ശരീര സുഖം എന്തൊന്നറിയാനുള്ള ഉപാധിമാത്രമാണിന്നു പ്രണയം.
വിവാഹത്തിനു മുന്‍പും പിന്‍പും പ്രണയംകൊണ്ടാടുന്നവരുണ്ട് അതിലൊന്നും അവര്‍ക്കു പ്രശ്നമില്ല. പ്രണയം ഒന്നിനും തടസമാകരുതെന്നാവും അത്തരക്കാര്‍ കരുതുക. പ്രണയത്തെക്കുറിച്ച് പഴയ സങ്കല്‍പ്പമല്ല ഇന്നുളളത്. അതു ഓരോ ദിവസവും മാറിമറിയുകയാണ്. ഓരോരുത്തര്‍ക്കും ഓരോന്നാണ് പ്രണയം. പഴയ മൂല്യത്തെക്കുറിച്ചൊക്ക പറഞ്ഞാല്‍ അവര്‍ക്കു കലിപ്പാകും. ഈ ഗണത്തില്പ്പെട്ടവളാണോ പരാതിക്കാരി പെണ്‍കുട്ടിയും. മാതാപിതാക്കള്‍ എന്തു ചെയ്യും .മക്കള്‍ക്കു വേണ്ടി ജീവിക്കാം. അവരുടെ പ്രണയത്തിനു ചൂട്ടുകത്തിക്കാനാവുമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: