മാനന്തവാടി: നഗരമധ്യത്തില്‍ സ്ഥിരമായി ഗതാഗതസ്തംഭനത്തിന് ഇടയാക്കുന്ന പെട്രോള്‍പമ്പ് മാറ്റിസ്ഥാപിക്കുന്നതിന് ഉടന്‍ നടപടികൈക്കൊളളണമെന്ന് ബിജെപി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.മാനന്തവാടിയിലെ ഏറ്റവും തിരക്കേറിയ പോസ്റ്റ് ഓഫീസ് റോഡിലെ പെട്രോള്പമ്പിലെത്തുന്ന വാഹനങ്ങളുടെ ബാഹുല്യം നിമിത്തം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുളളത്. ജില്ലാആശുപത്രിയിലേക്ക് രോഗികളെയും കൊണ്ട് വരുന്ന വാഹനങ്ങളും അത്യാസന്നനിലയിലുളള രോഗികളെ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സ് അടക്കമുളള വാഹനങ്ങളും ഇതേ പമ്പിന്റെ മുന്നില്‍കൂടിയാണ് കടന്നുപോകേണ്ടത്.മാത്രമല്ല പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും ഗതാഗതതടസ്സത്തിനും തുടര്‍ന്ന് ഡൈവര്‍മാര്‍ തമ്മില്വാക്കേറ്റത്തിനും കയ്യാങ്കളിയിലും കലാശിക്കാറുണ്ട്. ദിവസേന രണ്ടുപോലീസുകാര്‍ കഠിനാദ്ധാനം ചെയ്താല്‍ മാത്രമേ ഇവിടുത്തെ ഗതാഗതകുരുക്ക് താത്കാലിക പരിഹാരമാവുകയുളളൂ.ഒരു പെട്രോള്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാനുളള അടിസ്ഥാനസൗകര്യം പോലുമില്ലാതെ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പമ്പ് മാറ്റിസ്ഥാപിക്കാനുളള നടപടിയില്‍ അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടാകുന്ന പക്ഷം കോടതിസമീപിക്കുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. മനോജ് പിലാക്കാവ് അധ്യക്ഷതവഹിച്ചു.കണ്ണന്‍കണിയാരം,
കെ.ജയേന്ദ്രന്‍,മനോജ് പാല്‍വെളിച്ചം,ചന്ദ്രന് അയിനിത്തേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: