ന്യൂദല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൈനീസ് സാങ്കേതിക രംഗത്തെ വമ്പനായ സിയോമി സ്ഥാപകന്‍ ലീ ജൂന്‍. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ലീ കൂടിക്കാഴ്ച നടത്തി. ഇന്റര്‍നെറ്റ് പ്ലസ് മോഡലിനെക്കുറിച്ച് വിശദീകരിച്ചു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് ഏറെ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സമ്പദ്വ്യവസ്ഥക്ക് ഏറ്റവും ശക്തി നല്‍കിയതാണ് ഇന്റര്‍നെറ്റ് പ്ലസ് പോളിസി. 2014ലാണ് കമ്പനി ഇന്ത്യയില്‍ എത്തിയത്. സിയോമിയുടെ 95 ശതമാനം സ്മാര്‍ട്ട് ഫോണുകളും വിറ്റഴിക്കുന്നത് ഇന്ത്യയിലാണ്. ഇവ നിര്‍മ്മിക്കുന്നതും ഇന്ത്യയില്‍ തന്നെയാണ്.
രണ്ടാമത്തെ നിര്‍മ്മാണ യൂണിറ്റ് തായ്വാന്റെ ഇലക്ടോണിക് രംഗത്തെ വമ്പനായ ഫോക്സ്കോണ്ന്റെ പങ്കാളിത്തത്തില്‍ ആന്ധ്രാപ്രദേശില്‍ ആരംഭിക്കുമെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സമീപപ്രദേശങ്ങളിലെ 100 ഗ്രാമങ്ങളിലുള്ള 5000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും. 90 ശതമാനം തൊഴിലാളികളും സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: