കൽപ്പറ്റ:വയനാട്ടിൽ നിന്ന് ആദ്യമായി ഫിൽട്ടർ കോഫി വിപണിയിലെത്തുന്നു.നബാഡിനു കീഴിൽ രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വേവിൻ വയനാടിന്റെ നേതൃത്വത്തിൽ വിൻ കോഫി എന്ന പേരിലാണ് ഫിൽട്ടർ കോഫി വിൽപ്പനക്ക് എത്തുന്നത്.ശനിയാഴ്ച അഗ്രി ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന കർഷക സംഗമത്തിൽ വച്ച് വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി വിപണന ഉദ്ഘാടനം നിർവ്വഹിക്കും.പത്രസമ്മേളനത്തിൽ സി.ഇ.ഒ. രാജേഷ് .കെ, മാനേജിംഗ് ഡയറക്ടർ പി.എസ്.സതീഷ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: