ന്യൂദല്‍ഹി: ഭാരതി ഇന്ഫ്രാെടല്ലിന്റെ 10.3ശതമാനം ഓഹരികള്‍ വിറ്റ് 9194 കോടി രൂപ സമാഹരിച്ചതായി എയര്‍ടെല്‍ വ്യക്തമാക്കി. കെകെആര്‍, കാനഡ പെന്ഷന് പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് എന്നിവയുടെ ഒരു കണ്‍സോര്‍ഷ്യത്തിനാണ് ഓഹരികള്‍ വിറ്റത്.
ഈ ധാരണ രാജ്യത്തെ ടെലികോം രംഗത്ത് ദീര്‍ഘകാലത്തെ നേട്ടത്തിന് സഹായകമാകുമെന്ന് കമ്പനി ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനും വ്യവസായത്തെ സഹായിക്കാനും ഇതിലൂടെ സാധിക്കും.
ഓഹരി ഒന്നിന് 325 രൂപ എന്ന കണക്കിലാണ് കച്ചവടം. കടം വീട്ടാനാകും ഈ തുക ഉപയോഗിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടെലനര് ഇന്ത്യയെ ഏറ്റെടുത്ത ശേഷം കമ്പനിയുടെ കടം 67763 കോടി രൂപയായിരുന്നു. പുതിയ കച്ചവടത്തിലൂടെ ഭാരതി ഇന്‍ഫ്രാടെല്ലിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള രണ്ടാമത്തെ കമ്പനിയായി കെകെആര്‍ മാറിയിരിക്കുന്നു.
ഭാരതി ഇന്‍ഫ്രാ ടെല്ലിന്റെ 61.7ശതമാനം ഓഹരികള്‍ ഭാരതി എയര്‍ടെല്ലിന്റെ പക്കലാണുളളത്. ഇതിന്റെ 10.3ശതമാനമാണ് കെകെആര്‍, സിപിപിഐബിയ്ക്ക് കൈമാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: