പത്രത്താളുകളിലെ ചരമപ്പേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ കഥപറയുന്ന ഷോര്‍ട്ട് ഫിലിം ‘എട്ടാം പേജ്’ യൂട്യൂബില്‍ റിലീസ് ചെയ്തു. വിനയ്ഫോര്ട്ടാണ് നായകന്.
ചരമ പേജ് കൈകാര്യം ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രംപറയുന്നത്. 15 മിനിറ്റ് നീളമുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തന്‍സീറാണ്.
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലും ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വ ചിത്ര മത്സരത്തിലും ചിത്രം പുരസ്കാരം നേടിയിരുന്നു. വിനയ് ഫോര്ട്ടിനെക്കൂടാതെ എം.ആര് ഗോപകുമാര്‍, സേതുലക്ഷ്മി, പ്രൊഫ.അലിയാര് എന്നിവരും ചിത്രത്തില്‍
അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: