കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ സ്വദേശി നാല് വയസുകാരന് ശ്രാവണ്‍ കൃഷ്ണ ഉദാരമതികളുടെ സഹായം തേടുന്നു. അമ്പലവയല്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ കളത്തുവയല്‍ കടപ്പാട്ട്കുന്നേല് ഗിരീഷിന്റെമകനാണ് ശ്രാവണ്‍. രണ്ടാം വയസില്‍ ശ്രാവണിന്റെ കളിചിരികള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ബ്ലഡ്കാന്‍സര്‍ ബാധിതനാണെന്ന് കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ അറിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രാവണ്‍ തിരിവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. എന്നാലിപ്പോള്‍ കാന്‍സര്‍ മജ്ജയിലേക്കും വ്യാപിച്ചതോടെ എറണാകുളം അമൃത ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ വിദഗ്ധ ചികിത്സയിലാണ് ശ്രാവണ്‍. ഇവിടുത്തെ ചികിത്സ തുടരണമെങ്കില്‍ 45 ലക്ഷത്തോളം രൂപയാണ് ചെലവ് വരും. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഇതിനായി അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്, ജില്ലാപഞ്ചായത്ത് അംഗം കുഞ്ഞുമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ 19-ാം വാര്‍ഡ് അംഗം കെ.ജി. പ്രകാശ് രക്ഷാധികാരിയായും പഞ്ചായത്ത് അംഗങ്ങളായ കെ. ഷമീര്‍, എന്‍.കെ. രാമനാഥന് എന്നിവര്‍ സഹരക്ഷാധികാരികളായും പി.യു. ജോണ്‍ ചെയര്‍മാനും എ.വി. ജോണ്‍ കണ്‍വീനറും പി.എന്‍. ഭാസ്കരന് ട്രഷററും രാഷ്ട്രീയ സാമൂഹിക സന്നദ്ധപ്രവര്‍ത്തകരും മറ്റുമടങ്ങുന്ന 101 അംഗ ശ്രാവണ്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് പി.യു. ജോണ്‍, എ.വി. ജോണ്‍, പി.എന്‍. ഭാസ്കരന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദാരമതികളായവരുടെ സഹായം ലഭ്യമാക്കുന്നതിനായി അമ്പലവയല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40102101029437. ഐഎഫ്സ്സി കോഡ് KLGB0040102. ഫോണ്‍: 8086839408, 9562234898, 9656824073.
പ്രതികരിക്കാൻ ഇവിടെ എഴുതുക: